കാലിന് പരിക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ ഇനി ലിസാൻഡ്രോ മാർട്ടിനെസ് കളിച്ചേക്കില്ല
കാലിന് പരിക്കേറ്റ ലിസാൻഡ്രോ മാർട്ടിനെസ് ഈ സീസണിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.അയാക്സില്‍ നിന്നും പോന്ന അര്‍ജന്‍റ്റയിന്‍ താരം വളരെ പെട്ടെന്ന് ആണ് യുണൈട്ടഡ് ടീമില്‍ പ്രധാനിയായി മാറിയത്.ഇന്നലെ നടന്ന സെവിയ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ താരത്തിനു പരിക്ക് ഏറ്റിരുന്നു.ഇത് കൂടാതെ താരത്തിന്‍റെ പ്രതിരോധ ജോഡിയായ റാഫേല്‍ വരാനേയും പരിക്ക് മൂലം ചിലപ്പോള്‍ രണ്ടാം പാദം കളിച്ചേക്കാന്‍ സാധ്യതയില്ല.

യൂറോപ്പ നോക്കൌട്ട് മത്സരങ്ങളില്‍ മാത്രമല്ല ലീഗില്‍ ടോപ് ഫോര്‍ സ്ഥാനത് നിലനില്‍ക്കണം എങ്കില്‍ ലിസാണ്ട്രോയുടെ സാന്നിധ്യം യുണൈറ്റഡിന് വളരെ അധികം വേണ്ടത് തന്നെ ആണ്. പ്രതിരോധത്തില്‍ ഉള്ള ശൂന്യത നികത്താന്‍ ടെൻ ഹാഗ് സ്ക്വാഡില്‍ ഇനി ശേഷിക്കുന്ന പ്രതിരോധ താരങ്ങള്‍ ആയ മഗ്വെയറിനെയും വിക്ടർ ലിൻഡെലോഫിനെയും സെലക്റ്റ് ചെയ്തേക്കും.എന്നാല്‍ മോശം ഫോമില്‍ ഉള്ള ഈ താരങ്ങളെ യുണൈട്ടഡിന് വേണ്ടി ഫോമിലേക്ക് ഉയര്‍ത്തുന്നതും വളരെ ശ്രമകരമായ ദൗത്യം ആണ്.അത് എങ്ങനെ വിജയകരമായി നടത്തി എടുക്കാം എന്ന ആലോചനയില്‍ ആണ് ടെന്‍ ഹാഗ് ഇപ്പോള്‍.