ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്വാര്‍ട്ടര്‍ ; ബയേണും സിറ്റിയും മുഖാമുഖം
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ബയേൺ മ്യൂണിക്കിനെ സിറ്റി തങ്ങളുടെ കോട്ടയായ എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയതിനു ശേഷം ആണ് നോക്കൌട്ട് റൌണ്ടിലേക്ക് എത്തിയത്.പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയേ തോല്‍പ്പിച്ചതിനു ശേഷം ആണ് ബയേണ്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ബുക്ക് ചെയ്തത്.

ജര്‍മന്‍ ക്ലബ് ആയ ആര്‍ബി ലെപ്സിഗിനെതിരെ ആദ്യ പാദത്തില്‍ നേരിയ രീതിയില്‍ വിയര്‍ത്തു എങ്കിലും രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ നേടി കൊണ്ട് അവിശ്വസനീയമായ തിരിച്ചുവരവ് ആണ് സിറ്റി നടത്തിയത്.മികച്ച ഫോമില്‍ ഉള്ള ഹാലണ്ടില്‍ തന്നെ ആണ് പെപ്പ് ഗാര്‍ഡിയോളയുടെ വിശ്വാസം.കൂടാതെ സിറ്റി ടീം ഇപ്പോള്‍ സീസണിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ ആണ് കളിക്കുന്നതും.പുതിയ മാനേജര്‍ ആയി സ്ഥാനം ഏറ്റ തോമസ് ടുഷല്‍ ഇന്നത്തെ മത്സരത്തില്‍ ബയേണിനെ എങ്ങനെ അണിനിരത്തും എന്നത് വളരെ കൗതുകത്തോടെ ആണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.കൂടാതെ അവസാനമായി പെപ്പും ടുഷലും ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നേരിട്ടപ്പോള്‍ അന്ന് വിജയം ടുഷലിനൊപ്പം ആയിരുന്നു.പെപ്പിന്റെ ഫുട്ബോളിനെ എങ്ങനെ വ്യക്തമായി പൂട്ടാന്‍ ആകും എന്ന അറിവ് ടുഷലിനുമുണ്ട്.