ബാഴ്സയെ സമനിലയില്‍ കുരുക്കി ജിറോണ
തിങ്കളാഴ്ച ക്യാമ്പ് നൗവിൽ നടന്ന കറ്റാലൻ ഡെർബിയിൽ മിഡ് ടേബിൾ ജിറോണയോട് ഒരു ഗോൾ രഹിത സമനില വഴങ്ങി ബാഴ്സലോണ.നിലവില്‍ ലാലിഗ റേസില്‍ റയലിനെക്കാള്‍ പതിമൂന്നു പോയിന്റ് ലീഡ് ബാഴ്സക്കുണ്ട്.ഗോളുകള്‍ കണ്ടെത്താന്‍ ബാഴ്സലോണക്ക് അവസരങ്ങള്‍ വളരെ വിരളം ആയിരുന്നു.റഫീഞ്ഞ – ലെവന്‍ഡോസ്ക്കി -അന്‍സൂ ഫാട്ടി എന്നിവരെ ആയിരുന്നു ഫോര്‍വേഡ് ലൈനില്‍ സാവി കളിപ്പിച്ചത്.
/cdn.vox-cdn.com/uploads/chorus_image/image/72166922/1481245983.0.jpg)
ബുസ്ക്കട്ട്സ്,സെര്‍ജി റോബര്‍ട്ടോ എന്നീ താരങ്ങളുടെ സാന്നിധ്യം ബാഴ്സയുടെ മിഡ്ഫീല്‍ഡിനെ പ്രവര്‍ത്തന രഹിതം ആക്കി.പെഡ്രി,ഡി യോങ്ങ് എന്നിവരുടെ അഭാവം ബാഴ്സലോണയേ എത്രമാത്രം ബാധിക്കും എന്നത് ഇന്നലത്തെ മത്സരത്തില്‍ സാവിക്ക് മനസിലായി കഴിഞ്ഞിരിക്കുന്നു.രണ്ടാം പകുതിയില്‍ കെസ്സി,ആല്‍ബ,ടോറസ് എന്നിവരെ പിച്ചില്‍ ഇറക്കി കളി നിയന്ത്രിക്കാന്‍ ഒരു ശ്രമം നടത്തി എങ്കിലും വെറും ഒരു പോയിന്‍റോടെ ബാഴ്സക്ക് തൃപ്തിപ്പെടേണ്ടി വന്നു.അടുത്ത മത്സരത്തില്‍ ബാഴ്സലോണ നേരിടാന്‍ പോകുന്നത് അവരുടെ ചിരവൈരികള്‍ ആയ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ്.ഡി യോങ്ങ്,പെഡ്രി,ഉസ്മാന്‍ ഡെമ്പലെ എന്നിവര്‍ ആ മത്സരം ആവുമ്പോഴേക്കും ടീമിലേക്ക് തിരിച്ച് എത്തിയേക്കും.