വാൽവെർഡെയുടെ പ്രശ്നം രൂക്ഷമാവാന്‍ സാധ്യത
വിങ്ങർ അലക്‌സ് ബെയ്‌നയെ പാർക്കിംഗ് ലോട്ടിൽ വെച്ച് മുഖത്ത് ഇടിച്ച കേസില്‍ പെട്ട റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെയുടെ കാര്യം കൂടുതല്‍ കുഴപ്പത്തിലേക്ക്. വാൽവെർഡെയുടെ ജനിക്കാത്ത മകനെ ചൊല്ലി പറഞ്ഞതിനാണ് സ്പാനിഷ് താരത്തിനെ വാല്‍വറഡേയ് മര്‍ധിച്ചത്.വിയാറയല്‍ കേസ് ഒന്നും കൊടുത്തിട്ടില്ല എങ്കിലും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെയ്‌ന ഉറുഗ്വായന്‍ താരത്തിനെതിരെ ഇന്നലെ സ്പാനിഷ് പോലീസില്‍ പരാതിപ്പെട്ടു.

സ്പാനിഷ് പത്രമായ ഡയറിയോ എഎസ് നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്പെയിനിലെ അക്രമ വിരുദ്ധ കമ്മീഷൻ സംഭവത്തില്‍ കേസ് എടുക്കാന്‍ നില്‍ക്കുകയാണ്.ബെയ്‌നയുടെ പരിക്ക് നിസ്സാരമാണെന്ന് കണക്കാക്കിയാൽ, പിഴയോടെ പ്രശ്നം പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ താരത്തിന് സർജറി ചെയ്യേണ്ടി വന്നാൽ പരിക്ക് ഗുരുതരമാണെന്ന് മുദ്രകുത്തും.പരിക്ക് ഗുരുതരമാണെങ്കിൽ, വാൽവെർഡെക്ക് കായിക വേദികളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒന്ന് മുതൽ ആറ് മാസം വരെ സസ്പെൻഷൻ നേരിടേണ്ടിവരാനും സാധ്യതയുണ്ട്.