ചെല്‍സി – ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് മത്സരം സമനിലയില്‍
ഗ്രഹാം പോട്ടറെ മാനേജരായി പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ചെൽസിയും ലിവർപൂളും ചൊവ്വാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഇടക്കാല ബോസ് ബ്രൂണോ സാൾട്ടറിന്റെ ചുമതലയിൽ കളിച്ച ചെല്‍സി ഇന്നലെ മെച്ചപ്പെട്ട ഫുട്ബോള്‍ ആണ് കാഴ്ച്ചവെച്ചത്.എന്നാല്‍ പലപ്പോഴും മികച്ച അവസരങ്ങള്‍ മുതല്‍ എടുക്കാന്‍ കഴിയാതെ പോയത് അവര്‍ക്ക് വിനയായി.
/cloudfront-eu-central-1.images.arcpublishing.com/diarioas/JDXD7H7JWLEMJMHXEBXNLWBFPU.jpg)
ഇന്നലത്തെ ലിവര്‍പൂളിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.ഇന്നലത്തെ സമനില കൊണ്ട് തുടര്‍ച്ചയായ നാലാം തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞു എന്നത് ഒഴിച്ചാല്‍ ലിവര്‍പൂളിനു ഒരു തരത്തില്‍ ഉള്ള നേട്ടവും ലഭിച്ചിട്ടില്ല.മുഹമ്മദ് സലാ, ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ്, ആൻഡി റോബർട്ട്‌സൺ എന്നിവരെയെല്ലാം ക്ലോപ്പ് ബെഞ്ചില്‍ ഇരുത്തിയിരുന്നു. അസുഖം മൂലം വിർജിൽ വാൻ ഡൈക്കും ഇന്നലെ കളിച്ചിരുന്നില്ല.പരിക്കില്‍ നിന്ന് മുക്തന്‍ ആയി തിരിച്ചു വന്ന കാന്‍റെ മികച്ച ഒരു പ്രകടനത്തോടെ ആരാധകരുടെ മനം കവര്‍ന്നു.ഇത്രയും കാലം പരിക്കില്‍ ഇരുന്നിട്ടും അതിന്‍റെ ഒരു ലക്ഷണം പോലും താരം പിച്ചില്‍ കാണിച്ചില്ല.