ബാഴ്സ വിടാന്‍ മകനോട് ആവശ്യപ്പെട്ട് ബോറി ഫാട്ടി
ഈ സീസണിൽ ബാഴ്‌സലോണയിൽ തന്റെ മകനു വേണ്ട വിധത്തില്‍ ഉള്ള പരിഗണന ലഭിക്കുന്നില്ല എന്നും എത്രയും പെട്ടെന്ന് കാറ്റലൂണിയന്‍ ടീമിന് വേണ്ടി അന്‍സു ഫാട്ടി കളിക്കുന്നത് നിര്‍ത്തണം എന്നും ഒരു സ്പാനിഷ് പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി താരത്തിന്‍റെ പിതാവ് ബോറി ഫാട്ടി.സാവി ഹെർണാണ്ടസിന്റെ കീഴിൽ 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്,അതില്‍ 27 ലും പകരക്കാരന്‍ ആയിട്ടാണ് താരം വന്നത്.

ഫാട്ടിയുടെ കരിയർ ഏജന്റ് ജോർജ് മെൻഡസിനൊപ്പം പിതാവ് ആയ ബോറി ഫാട്ടിയും കൈകാര്യം ചെയ്യുന്നുണ്ട്.തനിക്ക് മകനെ വേറെ ഏതെങ്കിലും ടീമില്‍ കൊണ്ട് പോകാന്‍ ആണ് ആഗ്രഹം.എന്നാല്‍ മകന് ഇഷ്ട്ടം ബഴ്സയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.പിതാവ് എന്ന നിലയില്‍ മാനേജര്‍ ഫാട്ടിക്ക് വേണ്ട വിധത്തില്‍ ഉള്ള പരിഗണന നല്‍കാത്തത് എന്നെ വളരെ അധികം ദേഷ്യപ്പെടുത്തുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.താരത്തിനു മാനസിക പിന്തുണക്ക് വേണ്ട എല്ലാ കരുതലുകളും അദ്ദേഹത്തിന്റെ കുടുംബം താരത്തിനു നല്‍കും എന്നും ബോറി പറഞ്ഞു.