നാപോളിയില്‍ നിന്നും കിം മിൻ-ജെയേ റാഞ്ചാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍
നാപോളി ഡിഫൻഡർ ആയ കിം മിൻ-ജെക്ക് വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകളുടെ പോരാട്ടം.സൗത്ത് കൊറിയന്‍ താരം നിലവില്‍ വെറും 2 മില്യണ്‍ യൂറോയാണ് സാലറി വാങ്ങുന്നത്.അത് വര്‍ധിപ്പിച്ച് വര്‍ഷത്തില്‍ താരത്തിനു 5 മില്യണ്‍ യൂറോ വരെ വേതനം നല്‍കാന്‍ ലിവര്‍പൂളും യുണൈറ്റഡും തയ്യാര്‍ ആണ് എന്ന് കാല്‍സിയോ നാപോളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

എന്നാല്‍ തങ്ങളുടെ പ്രതിരോധ താരത്തിന്‍റെ സേവനം എങ്ങനെ നിലനിര്‍ത്താം എന്ന ചിന്തയില്‍ ആണ് നാപോളി.സീരി എ യില്‍ താരം ഇതുവരെ മികച്ച പ്രകടനം ആണ് പുറത്തെടുത്തിട്ടുള്ളത്. കിം മിൻ-ജെയുടെ റിലീസ് ക്ലോസ് 50-70 മില്യൺ യൂറോയ്‌ക്കിടയില്‍ ആണ്.ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഇല്ലാത്ത ക്ലബിന് 10 മില്യണ്‍ കുറവ് കൊടുത്താല്‍ മതി.ഈ ഒരവസരം ലിവര്‍പൂള്‍ മുതല്‍ എടുക്കാന്‍ ശ്രമിക്കുന്നു.കൂടാതെ ഒരു സെന്‍ട്രല്‍ പ്രതിരോധ താരത്തിനെ സൈന്‍ ചെയ്യുക എന്ന ആലോചനയില്‍ ആണ് ക്ലോപ്പും.താരം താന്‍ തുടങ്ങാന്‍ പോകുന്ന സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റിന് വളരെ അനുയോജ്യന്‍ ആണ് എന്ന് യുണൈറ്റഡ് മാനേജര്‍ എറിക് ടെന്‍ ഹാഗും കരുതുന്നു.