ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ഗാവിക്ക് വേണ്ടി വല വിരിച്ച് ബയേണ്‍ മ്യൂണിക്ക്
എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ പാബ്ലോ ഗാവിയേ ബയേണ്‍ മ്യൂണിക്ക് ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്‍റെ റെജിസ്സ്റ്ററേഷന്‍ ലാലിഗ തടഞ്ഞു വെച്ചിരിക്കുകയാണ്.ഈ സീസണ്‍ പൂര്‍ത്തിയാവുമ്പോള്‍ വീണ്ടും യുവ താരത്തിനെ സീനിയര്‍ ടീമിന്‍റെ അങ്കം ആക്കാന്‍ കഴിയും എന്ന ഉറപ്പ് ബാഴ്സലോണ മാനെജ്മെന്റിനു ഉണ്ട് എങ്കിലും ലാലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ക്ലബിന് ഒരു വിലങ്ങ് തടിയാണ്.
/cdn.vox-cdn.com/uploads/chorus_image/image/72119726/1475182911.0.jpg)
ഈ സീസണിന്റെ തുടക്കത്തില്‍ ഗാവിയുടെ പ്രൊഫൈലില്‍ ബയേണ്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.എങ്കിലും ആ സമയത്ത് താരത്തിന്‍റെ മൂല്യം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഏകദേശം 80 മില്യണ്‍ ആയിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ താരം ലാമാസിയ കരാറില്‍ ആണ് ബാഴ്സയില്‍ തുടരുന്നത്.ഈ സീസണോടെ അത് പൂര്‍ത്തിയാവും.അതിനാല്‍ സ്പാനിഷ് യുവ താരത്തിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ഉള്ള സാധ്യതയാണ് ബയേണ്‍ ആരായുന്നത്.