സോഫിയാൻ അംറബത്ത് ബാഴ്സയില്‍ കളിക്കാന്‍ വളരെ ഏറെ ആഗ്രഹിക്കുന്നു.
സ്പാനിഷ് ഔട്ട്‌ലെറ്റ് സ്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മൊറോക്കന്‍ താരം സോഫിയാൻ അംറബത്ത് ബാഴ്സയുമായി കൈക്കൊര്‍ക്കാന്‍ ആഗ്രഹിക്കുന്നു.ബ്രസീലുമായി ഇന്ന് നടന്ന സൗഹൃദ മത്സരത്തില്‍ അംറബത്തിനേയും ബ്രസീലിയന്‍ യുവ താരമായ വിക്ടര്‍ റോക്കിനെയും നിരീക്ഷിക്കാന്‍ സ്കൌട്ടിനെ ബാഴ്സലോണ അയച്ചിരുന്നതായും സ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ലോകക്കപ്പ് പ്രകടനത്തോടെ മൊറോക്കന്‍ താരത്തിന്‍റെ മൂല്യത്തില്‍ വമ്പന്‍ വര്‍ധന വന്നു. നിലവില്‍ സീരി എ ക്ലബ് ആയ ഫിയോറെന്‍റ്റീനക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി ടോട്ടന്‍ഹാം,ബാഴ്സലോണ,ലിവര്‍പൂള്‍ എന്നിവര്‍ ഒരു ബിഡ് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ താരത്തിനെ നിലനിര്‍ത്തുന്നതിന് വേണ്ടി എന്തും ചെയ്യാന്‍ സീരി എ ക്ലബ് തയ്യാറാണ്.എന്നാല്‍ ബാഴ്സലോണയില്‍ കളിക്കുന്നത് ആണ് താരത്തിന്‍റെ ജന്മാഭിലാഷം എന്നും അങ്ങോട്ട് പോകാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം അത് എന്തായാലും സ്വീകരിക്കും എന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.