European Football Foot Ball International Football Top News

ക്യാപ്റ്റന്‍ ആയി തിളങ്ങി എംബാപ്പേ ; പോളണ്ടിനെ അട്ടിമറിച്ച് ചെക്ക് റിപബ്ലിക്ക്‌

March 25, 2023

ക്യാപ്റ്റന്‍ ആയി തിളങ്ങി എംബാപ്പേ ; പോളണ്ടിനെ അട്ടിമറിച്ച് ചെക്ക് റിപബ്ലിക്ക്‌

പുതിയ ക്യാപ്റ്റന്‍ എംബാപ്പേക്ക് കീഴില്‍ യൂറോ 2024 ഗ്രൂപ്പ് ബി യോഗ്യതാ കാമ്പെയ്‌ൻ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത നാല് ഗോളിന് നെതര്‍ലാന്‍ഡ്സിനെ പരാജയപ്പെടുത്തി.ഇരട്ട ഗോളും ഒരു അസിസ്ട്ടും നല്‍കി ക്യാപ്റ്റന്‍ ആയി പിഎസ്ജി താരം തിളങ്ങുകയും ചെയ്തു.കൊമാന് കീഴില്‍ വീണ്ടും തങ്ങളുടെ കാമ്പെയിന്‍ ആരംഭിച്ച നെതര്‍ലാന്‍ഡ് വളരെ മോശമായ പ്രകടനം ആണ് കാഴ്ച്ചവെച്ചത്.എംബാപ്പെയേ കൂടാതെ ഗ്രീസ്മാന്‍,ഉപമേക്കാനോ എന്നിവരും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

 

ഇന്നലെ തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ കരുത്തര്‍ ആയ പോളണ്ടിനെ ചെക്ക് റിപബ്ലിക് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.മുന്‍ പോര്‍ച്ചുഗീസ് മാനേജര്‍ ആയിരുന്ന ഫെര്‍ണാണ്ടോ സാന്റോസിന് കീഴില്‍ ആദ്യ മത്സരം ആയിരുന്നു പോളണ്ട് ഇന്നലെ കളിച്ചത്.ചെക്ക് ടീമിന് വേണ്ടി ലാഡിസ്ലാവ് ക്രെജ്‌സി (1′)തോമസ് ക്വാൻകാര (3′)ജാൻ കുച്ച (64′) എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ പോളണ്ട് 88 ആം മിനുട്ടില്‍ ഡാമിയൻ സിമാൻസ്‌കിയിലൂടെ തന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

Leave a comment