അസൂറി പടയെ തകര്‍ത്ത് ഇംഗ്ലണ്ട്
നപോളിയില്‍ ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഇറ്റലിയെ 2-1ന് തോൽപ്പിച്ച് ഇംഗ്ലണ്ട് തങ്ങളുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്‌നിന് മികച്ച തുടക്കം കുറിച്ചു.വിജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ ഇംഗ്ലീഷ് പട ഗ്രൂപ്പ് സി യില്‍ ഒന്നാം സ്ഥാനത്താണ്.തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടി.ഡേക്ലാന്‍ റൈസ്,ഹാരി കെയിന്‍ എന്നിവര്‍ ആണ് ഇംഗ്ലണ്ടിനു വേണ്ടി ഗോളുകള്‍ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ ഇറ്റലി തിരിച്ചടിച്ചു.56-ാം മിനിറ്റിൽ ഇന്റര്‍നാഷണല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മറ്റെയോ റെറ്റെഗുയി ഇറ്റലിക്ക് വേണ്ടി തിളങ്ങി.കളി അവസാനിക്കാന്‍ പത്തു മിനുട്ട് കൂടി ശേഷിക്കെ ലൂക്ക് ഷാ രണ്ടാം മഞ്ഞ കാർഡ് ലഭിച്ച് പുറത്തായപ്പോള്‍ പുറത്തായപ്പോൾ ഇംഗ്ലണ്ട് സമ്മര്‍ദത്തില്‍ ആയി എങ്കിലും ഇറ്റലിയുടെ എല്ലാ നീക്കങ്ങളും പത്തു പേരുമായി ചുരുങ്ങിയ വെള്ളപട പ്രതിരോധിച്ചിട്ടു.