യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുവന്‍റ്റസ് ഇന്ന് കളിക്കാന്‍ ഇറങ്ങുന്നു
സീരി എ വമ്പന്മാരായ യുവന്‍റ്റസ് ഇന്ന് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബുണ്ടസ്ലിഗയില്‍ ടോപ് ഫോറില്‍ ഇടം നേടാന്‍ പോരാടുന്ന ഫ്രെയ്ബര്‍ഗിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം പതിനൊന്നേകാലിന് ജര്‍മന്‍ ക്ലബിന്‍റെ ഹോം സ്റ്റേഡിയമായ യൂറോപ്പ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.യുവേ ഹോമില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയം നേടിയ സീരി എ ക്ലബിന് നേരിയ മുന്‍തൂക്കം ഉണ്ടെങ്കിലും തള്ളികളയാന്‍ മാത്രം ദുര്‍ബലര്‍ ആയ ടീം അല്ല ഫ്രെയ്ബര്‍ഗ്.

യൂറോപ്പയില്‍ മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹംഗേറിയന്‍ ടീമായ ഫെറൻക്‌വാരോസിനെ ജര്‍മന്‍ ടീമായ ബയേര്‍ ലെവര്‍കുസന്‍ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ബുഡാപേസ്‌റ്റിലെ പുസ്കാസ് അരീന പാർക്കില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.ആദ്യ പാദത്തില്‍ ലെവര്‍കുസന്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഹംഗറിയന്‍ ക്ലബിനെ പരാജയപ്പെടുത്തിയിരുന്നു.