ഒരു ദശകത്തിനു ശേഷം എസി മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ !!!
ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിൽ ഒരു ഗോൾ രഹിത സമനിലയെ തുടർന്ന് ടോട്ടൻഹാമിനെ 1-0ന് മറികടന്ന് എസി മിലാൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.ശസ്ത്രക്രിയയിൽ നിന്ന് ആരോഗ്യം വീണ്ടെടുത്ത കോണ്ടേ ഡഗ് ഔട്ടില്‍ ഉണ്ടായിരുന്നു എങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും സാധിച്ചില്ല.
/cdn.vox-cdn.com/uploads/chorus_image/image/72052980/1472170539.0.jpg)
78 ആം മിനുട്ടില്‍ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോക്ക് റെഡ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ടോട്ടന്‍ഹാം പത്തു പേരായി ചുരുങ്ങി.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോള്‍ നേടാന്‍ ആവാതെ വിഷമിക്കുന്ന ടോട്ടന്‍ഹാം ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ്,എഫ്എ കപ്പ് എന്നീ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ സ്ഥാനവും അവര്‍ക്കില്ല.മിഡ്സീസണില്‍ ടീമിന്‍റെ മോശം പ്രകടനം മൂലം കോണ്ടേ വലിയ സമ്മര്‍ദത്തില്‍ ആണ്.മിലാന്‍ ആകട്ടെ കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തിയത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ്.ചരിത്രപരമായി ഏറെ അവകാശപ്പെടാന്‍ ഉള്ള മിലാന്‍ ടീമിന്‍റെ ചാമ്പ്യന്‍സ് ലീഗിലെ തിരിച്ചുവരവ് ഫുട്ബോള്‍ ആരാധകരെ ആവേശത്തില്‍ ആഴ്ത്തുന്നു.മാർച്ച് 17 ന് നടക്കുന്ന നറുക്കെടുപ്പില്‍ ക്വാര്‍ട്ടറില്‍ മിലാന്‍ ഏത് ടീമിനെ നേരിടും എന്നത് അറിയാനാകും.