നിലവില്‍ മറ്റ് ക്ലബുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ഫിര്‍മീഞ്ഞോ താല്‍പര്യപ്പെടുന്നില്ല എന്ന് അദ്ദേഹത്തിന്റെ എജന്റ്റ്
ലിവർപൂൾ ഫോര്‍വേഡ് ആയ റോബർട്ടോ ഫിർമിനോ ഈ വേനൽക്കാലത്ത് റെഡ്സുമായുള്ള കരാർ അവസാനിക്കുന്നതിന് മുമ്പ് മറ്റ് ക്ലബ്ബുകളുമായി ചർച്ച ചെയ്യാൻ താല്പര്യപ്പെടുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റ്റ് വെളിപ്പെടുത്തി.കഴിഞ്ഞ ആഴ്ച്ച നല്‍കിയ അഭിമുഘതില്‍ , ബ്രസീൽ ഇന്റർനാഷണൽ താരം ലിവര്‍പൂളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു.2015-ൽ ഹോഫെൻഹൈമിൽ നിന്ന് എത്തി എട്ട് വർഷത്തിന് ശേഷം ഫിർമിനോ ലിവർപൂളിൽ നിന്ന് ഒരു സ്വതന്ത്ര ഏജന്റായി പടിയിറങ്ങാന്‍ പോവുകയാണ്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിലൂടെ ലിവര്‍പൂളിനെ കൊണ്ടുപോയ താരമാണ് ഫിര്‍മീഞ്ഞോ.സല-മാനെ എന്നിവര്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്,ക്ലബ് ലോകക്കപ്പ്,പ്രീമിയര്‍ ലീഗ് എന്നീ ട്രോഫികള്‍ വാരി കൂട്ടിയ ബോബി ലിവര്‍പൂളിന്റെ തിരിച്ചു വരവില്‍ വലിയ പങ്ക് ആണ് വഹിച്ചത്.നിലവില്‍ ആദ്യ ഇലവനില്‍ ഇടം ലഭിക്കാത്ത ഫിര്‍മീഞ്ഞോയുടെ സ്ഥാനം ലിവര്‍പൂള്‍ സബ് ബെഞ്ചില്‍ ആണ്.കൂടുതല്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്ന താരം മറ്റൊരു ക്ലബില്‍ പോയി തന്‍റെ കരിയര്‍ പുനരാരംഭിക്കാന്‍ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.എന്നാല്‍ നിലവില്‍ താരത്തിന്‍റെ മനസ്സില്‍ ലിവര്‍പൂള്‍ മാത്രമേ ഉള്ളൂ എന്നും,അവര്‍ക്ക് വേണ്ടി എല്ലാ ടൂര്‍ണമേന്റുകളിലും മികച്ച രീതിയില്‍ കളിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് താരം.