ലൂയിസ് എൻറിക്കിനായി മൂന്ന് വർഷത്തെ കരാർ ഓഫര്‍ ചെയ്ത് അത്ലറ്റിക്കോ മാഡ്രിഡ്
അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ മാനേജരായി ചുമതലയേൽക്കുന്നതിന് ലൂയിസ് എൻറിക്വെയ്ക്ക് മൂന്ന് വർഷത്തെ കരാർ ഓഫർ ചെയ്തിരിക്കുന്നു.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ സ്പെയിനിന്‍റെ മോശം പ്രകടനം മൂലം സ്പാനിഷ് ദേശീയ ഫുട്ബോള്‍ കരാര്‍ റദ്ദ് ചെയ്ത് അദ്ധേഹത്തെ പുറത്താക്കിയിരുന്നു.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹവുമായി കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി അത്ലറ്റിക്കോ മാനെജ്മെന്റ് ചര്‍ച്ച ആരംഭിച്ചിട്ട്.

ലൂയി എന്‍റിക്വെ വളരെ മികച്ച മാനേജര്‍ ആണ് എന്നും അദ്ദേഹം സ്പെയിനിലെ ഏതു ടീമിനെയും കോച്ചിംഗ് ചെയ്യാന്‍ പ്രാപ്തന്‍ ആണ് എന്നും അത്‌ലറ്റിക്കോ സിഇഒ മിഗ്വൽ ഏഞ്ചൽ ഗിൽ മാരിൻ കുറച്ചു കാലങ്ങള്‍ക്ക് മുന്നേ പറഞ്ഞിരുന്നു.സിമിയോണിയുടെ അത്ലറ്റിക്കോയുമായുള്ള നിലവിലെ കരാര്‍ പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷത്തില്‍ കുറവേ ഉള്ളൂ. അത്ലറ്റിക്കോയിലേക്ക് ലൂയി വന്നാല്‍ അത് ടീമിന്‍റെ നിലവിലെ പ്രതിരോധ ഫുട്ബോള്‍ ശൈലിക്ക് ഒരന്ത്യം ആയേക്കും.വൈഡ് വിങ്ങര്‍മാരെ ഉപയോഗിച്ച് കൂടുതല്‍ അറ്റാക്ക് ചെയ്യാന്‍ ആണ് എന്‍റിക്വെ താല്‍പര്യപ്പെടുന്നത്.