ഫെബ്രുവരിയിലെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ
അൽ നാസറിന് വേണ്ടി മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെബ്രുവരിയിലെ സൗദി പ്രോ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഡിസംബറിൽ ഫ്രീ ഏജന്റായി അൽ നാസറിൽ ചേർന്നതിന് ശേഷം പോർച്ചുഗൽ ക്യാപ്റ്റൻ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും സൗദി ടീമിന് വേണ്ടി നേടിയിട്ടുണ്ട്.

ഫെബ്രുവരി 3 ന് അൽ ഫത്തേയിൽ 2-2 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തില്‍ ആണ് റൊണാള്‍ഡോ തന്‍റെ ക്ലബിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.ഇത് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, റൊണാൾഡോ ഈ സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.അല്‍ നാസറിന് വേണ്ടി നാല് ഗോള്‍ നേടി കൊണ്ട് അദ്ദേഹം 500 ലീഗ് ഗോളുകൾ എന്ന നാഴിക കല്ല് പൂര്‍ത്തിയാക്കി.