സീരി എ യില്‍ റോമക്ക് തിരിച്ചടി ; യുവന്‍റ്റസിനു ജയം
ചൊവ്വാഴ്‌ച സീരി എയിൽ ഇരുപതാം സ്ഥാനത്തുള്ള ക്രെമോനീസ് റോമയെ തോല്‍പ്പിച്ചു.ജയത്തോടെ ടോപ് ഫോറിലെക്ക് കടക്കാം എന്ന് ലക്ഷ്യമിട്ട റോമക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്.1996 മാർച്ചിന് ശേഷം ഇറ്റലി ലീഗിലെ ക്രെമോനീസിന്‍റെ ആദ്യ ജയമാണിത്.റോമക്ക് വേണ്ടി ലിയോനാർഡോ സ്പിനാസോള ഗോള്‍ കണ്ടെത്തിയപ്പോള്‍ ക്രെമോനീസിന് വേണ്ടി ഗോളുകള്‍ കണ്ടെത്താന്‍ ഫ്രാങ്ക് സാഡ്ജൗട്ട്, ഡാനിയൽ സിയോഫാൻ എന്നിവര്‍ക്ക് കഴിഞ്ഞു.ജയത്തോടെ ക്രെമോനീസ് ലീഗില്‍ ഇരുപതില്‍ നിന്ന് പത്തൊന്‍പതാം സ്ഥാനത്തേക്ക് കയറി.

മറ്റൊരു ലീഗ് മത്സരത്തില്‍ ചിര വൈരികള്‍ ആയ ടോറിനോയേ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ലീഡ് നേടാന്‍ ടോറിനോക്ക് കഴിഞ്ഞു എങ്കിലും മികച്ച പോരാട്ടം കാഴ്ച്ചവെച്ച യുവേക്ക് കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞു.യുവന്‍റ്റസിനു വേണ്ടി യുവാൻ ക്വഡ്രാഡോ, ഡാനിലോ , ബ്രെമർ ,അഡ്രിയൻ റാബിയോട്ട് എന്നിവര്‍ യുവന്‍റ്റസിനു വേണ്ടി ഗോള്‍ കണ്ടെത്തിയപ്പോള്‍ ടോറിനോക്ക് വേണ്ടി യാൻ കരാമോ, അന്റോണിയോ സനാബ്രിയ എന്നിവര്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.