എഫ് എ കപ്പ് ; അഞ്ചാം റൌണ്ടിലേക്ക് കടന്ന് സിറ്റി
ഇന്നലെ നടന്ന എഫ് എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ബ്രിസ്റ്റോള്‍ സിറ്റിയെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി.ഇരട്ട ഗോള്‍ നേടി ഫിൽ ഫോഡന്‍ ഫോമിലേക്ക് തിരിച്ചെത്തിയത് പെപ്പിന് പ്രതീക്ഷ നല്‍കുന്നു.താരം ഉടന്‍ തന്നെ ഫോമിലേക്ക് മടങ്ങി എത്തും എന്ന് അദ്ദേഹം ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ലീഡ് നേടാന്‍ സിറ്റിക്ക് കഴിഞ്ഞു.പിന്നീട് അങ്ങോട്ട് കളിയിലെ നിയന്ത്രണം ബ്ലൂസിനു ഏറ്റെടുക്കാന്‍ ആയില്ല.എന്നാല്‍ 74 ആം മിനുട്ടില്‍ മറ്റൊരു ഗോളോടെ വീണ്ടും ഫോഡന്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.സിറ്റിയുടെ സമ്മര്‍ദത്തെ പലപ്പോഴും അതിജീവിച്ച ബ്രിസ്റ്റോൾ സിറ്റിക്കെതിരെ മൂന്നാം ഗോളും കൂടി നേടിയതോടെ പ്രീമിയര്‍ ലീഗ് ടീമിന് മുന്നില്‍ ചാമ്പ്യന്‍സ്ഷിപ്പ് ടീം അടിയറവ് പറയുകയായിരുന്നു.കെവിന്‍ ഡി ബ്രൂയ്നയാണ് സിറ്റിക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.