തിയാഗോ സിൽവയ്ക്ക് ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരം നഷ്ടമാകാന്‍ സാധ്യത
ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിയാഗോ സിൽവയ്ക്ക് കളിക്കാന്‍ സാധ്യത കുറവ് ആണ് എന്ന് റിപ്പോര്‍ട്ട്. ഡോർട്ട്മുണ്ടിനെതിരായ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ചെൽസി 1-0ന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.നിലവിലെ സാഹചര്യം കണക്കില്‍ എടുത്തു ഡോര്‍ട്ടുമുണ്ടിനെതിരെ ചെല്‍സി പരാജയപ്പെട്ടാല്‍ പോട്ടറെ മാനേജര്‍ സ്ഥാനത് നിന്നു മാനെജ്മെന്റ് നീക്കം ചെയ്തേക്കും.

ടോട്ടൻഹാം ഹോട്ട്സ്പൂരിനെതിരായ മത്സരത്തിനിടെ ആണ് ബ്രസീലിയന്‍ താരത്തിന് പരിക്കേല്‍ക്കുന്നത്.നിരവധി മിനിറ്റ് ചികിത്സ നല്‍കിയതിനു ശേഷം വീണ്ടും കളിക്കാന്‍ അദ്ദേഹം മടങ്ങി വന്നു എങ്കിലും കുറച്ചു മിനുട്ടുകള്‍ക്ക് ശേഷം അദ്ദേഹം ഡഗ് ഔട്ടിലേക്ക് മടങ്ങി.സിൽവ നിലവിൽ ഒരാഴ്ചത്തേക്ക് പുറത്ത് ഇരിക്കും എന്നാണ് മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.അങ്ങനെ ആണെങ്കില്‍ ചെല്‍സിക്ക് ഏറെ പ്രധാനപ്പെട്ട ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ വെറ്ററന്‍ ഡിഫന്‍ഡറുടെ സേവനം നഷ്ട്ടം ആയേക്കും.അദ്ദേഹത്തിന് പകരം ബിനോയിറ്റ് ബദിയാഷിലേ ആദ്യ ടീമില്‍ ഇടം നേടും എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.