സീസണിലെ മോശം മാച്ച് ഇതെന്ന് സാവി
18-ഗെയിം അപരാജിത റൺ പൂര്‍ത്തിയാക്കിയ ബാഴ്സലോണ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി നിലവില്‍ സമ്മര്‍ദ കൊടുമുടിയില്‍ ആണ്.ഇന്നലത്തെ മത്സരത്തില്‍ യുഡി അൽമേരിയ ലാ ലിഗ നേതാക്കളെ 1-0 ന് തോല്‍പ്പിച്ചു.ലാലിഗ ലീഡ് പത്താക്കി ഉയര്‍ത്താന്‍ കഴിയുന്ന ഈ അവസരത്തില്‍ ടീമിനെ വളരെ അധികം പ്രതിരോധത്തില്‍ ആഴ്ത്തിയുള്ള തോല്‍വിയാണ് ബാഴ്സലോണ നേരിട്ടത്.

മത്സരശേഷം മാധ്യമങ്ങളെ കണ്ട സാവി സീസണിലെ ഏറ്റവും വലിയ തോല്‍വിയാണ് തങ്ങള്‍ കളിച്ചത് എന്ന് പറഞ്ഞു.പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വവും അദ്ദേഹം തന്നെ ഏറ്റെടുത്തു. ഈ അവസ്ഥയില്‍ ലാലിഗ നേടാന്‍ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടായേക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ റഫറിയോട് കയര്‍ത്തതിന് കാര്‍ഡ് ലഭിച്ച അദ്ദേഹം അടുത്ത മത്സരത്തില്‍ ഡഗ് ഔട്ടില്‍ ഉണ്ടായേക്കില്ല.