ലീഡ് വര്‍ധിപ്പിക്കാന്‍ ആഴ്സണല്‍
കിംഗ് പവർ സ്റ്റേഡിയത്തിൽ പതിനാലാം സ്ഥാനത് തുടരുന്ന ലെസ്റ്റര്‍ സിറ്റി ഒന്നാം റാങ്കുകാര്‍ ആയ ആഴ്സണലിനെ നേരിടാന്‍ ഒരുങ്ങുന്നു.നിലവിലെ രണ്ടാം സ്ഥാനത് ഉള്ള സിറ്റിയെക്കാള്‍ വെറും രണ്ടു പോയിന്റ് ലീഡ് മാത്രമേ ഇപ്പോള്‍ ഗണേര്‍സിന് ഉള്ളൂ.ഈ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഡ് അഞ്ചാക്കി ഉയര്‍ത്താന്‍ കഴിഞ്ഞേക്കും.

കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന മത്സരത്തില്‍ ആസ്ട്ടന്‍ വില്ലയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ലെസ്റ്റര്‍ പരാജയപ്പെടുത്തിയിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ പരാജയം ഏറ്റുവാങ്ങിയിട്ടുള്ള വരവാണ് ലെസ്റ്റര്‍.നിലവിലെ അസ്ഥിരത എങ്ങനെയും മാറ്റിയില്ല എങ്കില്‍ ലീഗ് അവസാനിക്കുമ്പോള്‍ റിലഗേഷന്‍ സോണില്‍ ആയിരിക്കും ഫോക്സ്.ഇത് മറികടക്കാന്‍ എങ്ങനെയും അവര്‍ക്ക് ഫോമിലേക്ക് ഉയരേണ്ടത് ഉണ്ട്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.