വീണ്ടും റാഷ്ഫോര്‍ഡ് ; ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്പിച്ച് യുണൈറ്റഡ്
ഞായറാഴ്ച പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്.ക്ലിനിക്കല്‍ ഫോമില്‍ തുടരുന്ന മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇരട്ട ഗോള്‍ നേടിയിരുന്നു.മത്സരത്തിന്‍റെ തുടക്കത്തില്‍ ലെസ്റ്റർ ആധിപത്യം പുലർത്തി എങ്കിലും മികച്ച സേവുകളോടെ ഡേവിഡ് ഡി ഗിയ വീണ്ടും തന്‍റെ ഫോം തെളിയിച്ചു.

റാഷ്‌ഫോർഡിലൂടെ ആതിഥേയർ 25 മിനിറ്റിനുള്ളിൽ തന്നെ ലീഡ് നേടി.തുടർച്ചയായ ആറാം ഗെയിമില്‍ ആണ് റാഷ്ഫോര്‍ഡ് സ്കോര്‍ ചെയ്തത്.രണ്ടാം പകുതിയില്‍ റാഷ്ഫോര്‍ഡ് രണ്ടാമതും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ 61 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ജാഡന്‍ സാഞ്ചോ യുണൈറ്റഡിന്റെ ലീഡ് മൂന്നാക്കി.അടുത്ത ആഴ്ച്ചയില്‍ യൂറോപ്പ നോക്കൌട്ടില്‍ ബാഴ്സയെ നേരിടാന്‍ ഇരിക്കുന്ന യുണൈറ്റഡിന് ഈ ഒരു വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആണ്.