തുടര്‍ച്ചയായ ഏഴാം ലാലിഗ വിജയം കരസ്ഥമാക്കാന്‍ ബാഴ്സലോണ
തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിനെ തങ്ങളുടെ ഹോം ആയ കാമ്പ് ന്യൂയിലെക്ക് ക്ഷണിക്കുമ്പോള്‍ തുടർച്ചയായ ഏഴാം ലാ ലിഗ വിജയം എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ഉള്ള തത്രപാടില്‍ ആണ് ബാഴ്സലോണ.ഇന്നലെ റയല്‍ മാഡ്രിഡ് ഒസാസുനയേ പരാജയപ്പെടുതിയതിനാല്‍ നിലവില്‍ ബാഴ്സയുടെ ലീഡ് അഞ്ചായി കുറഞ്ഞിരിക്കുന്നു.ഇന്ന് വിജയിക്കാന്‍ ആയാല്‍ അത് വീണ്ടും എട്ടായി ഉയരും.
ഡോമെസ്ടിക്ക് ലീഗില്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ യൂറോപ്പ ലീഗ് നോക്കൌട്ടില്‍ യുണൈറ്റഡിനെതിരെ ബാഴ്സ സമനിലയില്‍ പിരിഞ്ഞിരുന്നു.സാവിയുടെ ടീമിനെ തന്ത്രപരമായി വരിഞ്ഞു മുറുക്കാന്‍ ടെന്‍ ഹാഗിനു കഴിഞ്ഞു.ഇത് ബാഴ്സ കാമ്പില്‍ നേരിയ ആശങ്ക ഉണര്‍ത്തുന്നുണ്ട്.ഇത് കൂടാതെ പെഡ്രി,ഉസ്മാന്‍ ഡെംബെലെ എന്നിവര്‍ പരിക്ക് മൂലം കളിക്കാത്തത് സാവിയുടെ ടീമിനെ കൂടുതല്‍ ദുര്‍ബലര്‍ ആക്കുന്നു.ഇന്നത്തെ മത്സരത്തില്‍ യുറുഗ്വായന്‍ താരം അറൂഹോ സസ്പെന്‍ഷനില്‍ ആയതിനാല്‍ ബാഴ്സയുടെ പ്രതിരോധ നിരയില്‍ എറിക് ഗാര്‍സിയ ഇടം നേടിയേക്കും.പരിക്ക് കഴിഞ്ഞ് പരിശീലനത്തിലേക്ക് ബുസ്ക്കറ്റ്സ് മടങ്ങിയെത്തിയത് ബാഴ്സയുടെ മിഡ്ഫീല്‍ഡിലെ പ്രശ്നങ്ങള്‍ക്ക് ഒരറുതി വരുത്തും.