ഒസാസുനക്കെതിരെ വിജയം നേടാന്‍ റയല്‍ മാഡ്രിഡ്
ഒസാസുനയെ നേരിടാൻ ശനിയാഴ്ച രാത്രി എസ്റ്റാഡിയോ എൽ സദറിലേക്ക് പോകുമ്പോൾ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ ലീഡ് എട്ടില്‍ നിന്നും അഞ്ചാക്കി ചുരുക്കാന്‍ ലക്ഷ്യമിട്ട് രണ്ടാം സ്ഥാനത്തുള്ള മാഡ്രിഡ്.ലോസ് ബ്ലാങ്കോസ് ബുധനാഴ്ച രാത്രി ലീഗില്‍ അവസാന സ്ഥാനത്തുള്ള എല്‍ഷയെ 4-0 ന് തോൽപ്പിച്ചിരുന്നു.നിലവിലെ എതിരാളി ഒസാസുന ലീഗില്‍ പത്താം സ്ഥാനത്താണ്.
ലോകക്കപ്പിനു ശേഷം ടീമിന്‍റെ സ്ഥിരത നഷ്ട്ടപ്പെട്ടത്തിന്റെ പേരില്‍ ഹെഡ് കോച്ച് അന്‍സലോട്ടിക്ക് വളരെ ഏറെ പഴികേട്ടിരുന്നു.കഴിഞ്ഞ മത്സരത്തിലെ നാല് ഗോള്‍ വിജയം ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.അതുപോലൊരു വിജയം ഈ ഒരു മത്സരത്തിലും നേടുക എന്നത് തന്നെ ആണ് റയലിന്റെ ലക്ഷ്യവും.അടുത്ത മത്സരം ലിവര്‍പൂളിനെതിരെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് ആയത് കൊണ്ട് ടീമിലെ പ്രധാന താരങ്ങള്‍ക്ക് ഒരുപക്ഷെ കോച്ച് വിശ്രമം നല്‍കിയേക്കും.പരിക്ക് മൂലം ടോണി ക്രൂസ്,കരീം ബെൻസെമ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.