ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ആര്‍റെറ്റ
അടുത്തിടെ സിറ്റിക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇരു ടീമുകളും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ആഴ്സണല്‍,ആസ്റ്റണ്‍ വില്ല എന്നിങ്ങനെ ഇരു ടീമുകളും സിറ്റിയോട് പരാജയപ്പെട്ടത് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ്.ഇന്ന് ഇന്ത്യന്‍ സമയം ആറു മണിക്ക് ആഴ്സണലിനെ തങ്ങളുടെ ഹോം സ്റ്റേഡിയമായ വില്ല പാര്‍ക്കില്‍ വെച്ച് ആസ്ട്ടന്‍ നേരിടും.

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയം മാത്രം നേടിയ വില്ല ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ്.സിറ്റിക്കെതിരെ പരാജയപ്പെട്ട ആഴ്സണലിന് ലീഗിലെ ഒന്നാം സ്ഥാനം നഷ്ട്ടം ആയിരിക്കുന്നു.നിലവില്‍ ഇരു ടീമുകള്‍ക്കും ഒരേ പോയിന്റ് ആണ് ഉള്ളത്.എന്നാല്‍ ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിന് ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്താന്‍ കഴിയും.ആ ഒരു ലക്‌ഷ്യം എങ്ങനെയും നിറവേറ്റുക എന്നത് തന്നെ ആണ് ആര്‍റെറ്റയുടെ ലക്ഷ്യവും.കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ഗണേര്‍സിന് കഴിഞ്ഞിട്ടില്ല.അതിനാല്‍ ടീം കാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഒരു ജയം വളരെ അധികം അവര്‍ക്ക് അനിവാര്യം ആണ്.