യൂറോപ്പയില്‍ ഇന്ന് ബാഴ്സ – യുണൈറ്റഡ് പോരാട്ടം
യൂറോപ്പ ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കാന്‍ ഇറങ്ങുന്നു.യൂറോപ്പ മത്സരം ആണ് എങ്കിലും ഇരു ടീമുകളും തമ്മില്‍ ചരിത്രപരമായി പല പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്.അതിനാല്‍ ഇപ്പോള്‍ തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു ഈ മത്സരം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനോന്നെകാല്‍ മണിക്ക് ആണ് മത്സരത്തിന്‍റെ കിക്ക് ഓഫ്.ബാഴ്സയുടെ ഹോം ആയ കാമ്പ് ന്യൂയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

തുടക്കം അല്‍പം പതിഞ്ഞായിരുന്നു എങ്കിലും ഇരു ടീമുകളും ഫോമിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.അടുത്ത കാലത്തെ ഏറ്റവും മികച്ച ഫോമില്‍ ആണ് ഇരു ടീമിലെ താരങ്ങളും.മനേജര്‍ ആയി എറിക് ടെന്‍ ഹാഗ് റെഡ് ഡെവിള്‍സിന്‍റെ ദൌര്‍ഭാഗ്യം മാറ്റി എടുത്തപ്പോള്‍ യുവ താരങ്ങളെ കൊണ്ട് ഒരു പുത്തന്‍ ബാഴ്സ ടീം കെട്ടിപടുക്കുന്ന തിരക്കില്‍ ആണ് മാനേജര്‍ സാവി.ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകളും എങ്ങനെ മത്സരത്തെ സമീപിക്കും എന്നറിയാന്‍ ഫുട്ബോള്‍ ലോകം കാത്തിരിക്കുകയാണ്.രണ്ടു മാനേജര്‍മാരുടേയും കൈയ്യില്‍ നിന്ന് ഒരു മികച്ച ടാക്ടിക്കല്‍ പോരാട്ടം ആണ് ഏവരും കാത്തിരിക്കുന്നത്.മത്സരത്തിന്‍റെ രണ്ടാം പാദം ഫെബ്രവരി 24 നു ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടക്കും.