ഡബിളടിച്ച് ബെന്‍സെമ ; എല്‍ച്ചക്കെതിരെ വിജയം നേടി മാഡ്രിഡ്
ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ എല്‍ച്ചയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ലീഗില്‍ ബാഴ്സയുടെ ലീഡ് പതിനൊന്നില്‍ നിന്ന് എട്ടാക്കി കുറച്ചു.തുടക്കത്തില്‍ നിന്ന് തന്നെ ഏറെ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ മാഡ്രിഡ് എല്ലാ മേഘലയിലും ആധിപത്യം സ്ഥാപിച്ചു.എല്‍ച്ചയുടെ മിഡ്ഫീല്‍ഡ് ലൈന്‍ മൊത്തം ഡ്രിബിള്‍ ചെയ്ത് മുന്നേറിയ അസന്‍സിയോ മികച്ച ഒരു ഗോളോടെ റയലിന് ലീഡ് നേടി കൊടുത്തു.
/cdn.vox-cdn.com/uploads/chorus_image/image/71980844/1466474192.0.jpg)
ആദ്യ പകുതിയില്‍ ലഭിച്ച രണ്ടു പെനാല്‍ട്ടിയും ഗോളാക്കി മാറ്റി കൊണ്ട് കരിം ബെന്‍സെമ റയലിന്റെ ലീഡ് വര്‍ധിപ്പിച്ചു.ജയം ഉറപ്പിച്ച മാഡ്രിഡിന് വേണ്ടി ഒരു ലോങ്ങ് റേഞ്ച് ഗോളോടെ ലൂക്ക മോഡ്രിച്ച് നാലാം ഗോളും നേടി.ലാലിഗയില്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തുന്ന റയല്‍ മാഡ്രിഡിന് ഈ ഒരു വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.