ചെല്‍സിക്ക് വീണ്ടും തോല്‍വി ; ബ്രൂഗിനെ അടിയറവ് പറയിപ്പിച്ച് ബെന്‍ഫിക്ക
ബുധനാഴ്ച രാത്രി സിഗ്നൽ ഇടുന പാർക്കിൽ നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 ആദ്യ പാദത്തിൽ കരിം അദേമിയുടെ തകർപ്പൻ ഗോളിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ട് ചെൽസിയെ തോൽപിച്ചു.ജനുവരിയിലെ തിരക്കേറിയ ട്രാൻസ്ഫർ വിൻഡോയ്ക്കും പരിക്കേറ്റ ചില താരങ്ങളുടെ തിരിച്ചുവരവിനും ശേഷം ചാമ്പ്യന്‍സ് ലീഗ് വിജയത്തോടെ ഒരു പുതിയ അദ്ധ്യായം തുടങ്ങാം എന്ന ചെല്‍സിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്.നിർണായകമായ രണ്ടാം പാദത്തിനായി ടീമുകൾ മാർച്ച് 7 ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വീണ്ടും ഏറ്റുമുട്ടും.

മറ്റൊരു മത്സരത്തില്‍ ബെൻഫിക്ക ക്ലബ് ബ്രൂഗിനെതിരെ 2-0 ന് ജയിച്ചു.രണ്ടാം പകുതിയിൽ ജോവോ മരിയോയുടെ പെനാൽറ്റി ഗോളും മത്സരത്തിന്‍റെ അവസാന മിനുട്ടുകളില്‍ ഡേവിഡ് നെറെസിന്റെ ഗോളുമാണ് ബെന്‍ഫിക്കക്ക് മേല്‍ക്കൈ നേടി കൊടുത്തത്.കാണികളുടെ പിന്തുണ ലഭിച്ച ബ്രൂഗ് തുടക്കത്തില്‍ നല്ല ആവേശത്തില്‍ പന്ത് തട്ടി എങ്കിലും ഇരുപത് മിനുട്ടുകള്‍ക്ക് ശേഷം ബെന്‍ഫിക്ക കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.ലിസ്ബണില്‍ വെച്ച് മാര്‍ച്ച് ഏഴിന് ആണ് രണ്ടാം മത്സരം.