ആഴ്സണലിനെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി സിറ്റി
ബുധനാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആഴ്സണലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.ഇരു ടീമുകളും നിലവില്‍ ലീഗില്‍ നിന്ന് 51 പോയിന്റ് നേടി എങ്കിലും ഗോള്‍ ഡിഫറന്‍സ് കണക്ക് ആഴ്സണലിന് വിനയായി.

ടാകെഹിരോ തോമയാസു ഗോള്‍ കീപ്പര്‍ റാംസ്ഡേലിന് നല്‍കിയ ബോള്‍ പിടിച്ചെടുത്ത ഡി ബ്രൂയ്ന 24 മിനുട്ടില്‍ സിറ്റിക്ക് ലീഡ് നേടി കൊടുത്തു.എഡ്ഡി എൻകെറ്റിയയെ എഡേഴ്സൺ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി കൊണ്ട് സാക്ക ആഴ്സണലിന് സമനില നേടി കൊടുത്തു.ആദ്യ പകുതിക്ക് ഇരു ടീമുകളും പിരിയുമ്പോള്‍ സ്കോര്‍ 1-1.രണ്ടാം ഗോളിനുള്ള വഴി വെച്ചതും ഡി ബ്രൂയ്ന തന്നെ.ഗുണ്ടോഗന്‍ നീട്ടി നല്‍കിയ പാസ് ഒരു മികച്ച ഫിനിഷോടെ ഗ്രീലിഷ് സിറ്റിക്ക് വീണ്ടും ലീഡ് നേടി കൊടുത്തു.തിരിച്ചുവരാം എന്നുള്ള ആഴ്സണല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഹാലണ്ട് മൂന്നാം ഗോളും നേടി.രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സിറ്റിക്ക് നേരെ ആഴ്സണല്‍ പരാജയപ്പെടുന്നത്.