ടോട്ടന്‍ഹാമിന് നിരാശ സമ്മാനിച്ച് മിലാന്‍
പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനത്തിലേക്ക് വിജയകരമായ ആദ്യ ചുവട് വെച്ച് എസി മിലാന്‍.ഇന്നലെ തങ്ങളുടെ ഹോമില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി കൊണ്ട് മിലാന്‍ ടോട്ടന്‍ഹാമിനെതിരെ മേല്‍ക്കൈ നേടിയിരിക്കുന്നു.

ഏഴാം മിനുട്ടില്‍ ബ്രഹിം ഡിയാസ് നേടിയ ഗോളില്‍ ആണ് മിലാന്‍ ലീഡ് നേടിയത്.പരിക്കുകളും സസ്പെൻഷനുകളും മൂലം ദുർബലരായ സ്പർസ് എതിരാളികള്‍ക്കെതിരെ പൊസഷനിലൂടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും ആതിഥേയരെ കാര്യമായി വിഷമിപ്പിക്കാന്‍ ലണ്ടന്‍ ടീമിന് കഴിഞ്ഞില്ല.പകരക്കാരായി ഇറങ്ങിയ ചാൾസ് ഡി കെറ്റലയറും ഡിഫൻഡർ മാലിക് തിയാവും തകർപ്പൻ അവസരങ്ങൾ പാഴാക്കിയത് മിലാന്‍റെ ലീഡ് വര്‍ധിപ്പിക്കാനുള്ള ലക്ഷ്യം അവതാളത്തില്‍ ആക്കി.തന്‍റെ താരങ്ങള്‍ ഗെയിം നന്നായി കളിച്ചു എന്നും ലണ്ടനില്‍ കൂടുതല്‍ പിരിമുറുക്കം അവര്‍ക്ക് നേരിടേണ്ടി വരും എന്നും മത്സരശേഷം മിലാന്‍ കോച്ച് പിയോളി വെളിപ്പെടുത്തി.മാര്‍ച്ച് ഒന്‍പതിന് ലണ്ടനില്‍ വെച്ച് രണ്ടാം പാദം നടന്നേക്കും.