ജര്‍മനി – റയല്‍ മാഡ്രിഡ് ഇതിഹാസം ഓസില്‍ ബൂട്ട് അഴിച്ചു വെക്കുന്നു
മുൻ റയൽ മാഡ്രിഡിന്റെയും ആഴ്സണലിന്റെയും പ്ലേമേക്കർ മെസ്യൂട്ട് ഓസിൽ തന്‍റെ പ്രൊഫഷനല്‍ കരിയറിന് അന്ത്യം കുറിക്കാന്‍ ഒരുങ്ങുന്നു.ജർമ്മൻ മിഡ്ഫീൽഡർ കഴിഞ്ഞ വേനൽക്കാലം മുതൽ ഇസ്താംബുൾ ബസക്‌സെഹിറിൽ ഉണ്ടായിരുന്നു, പക്ഷേ അവർക്കായി ഏഴ് മത്സരങ്ങളിൽ 142 മിനിറ്റ് മാത്രം കളിക്കാനേ താരത്തിന് കഴിഞ്ഞുള്ളു.ഈ സീസണിൽ പരിക്കിനെ മറികടക്കുന്നതിൽ കഴിയാത്തത് മൂലം ആണ് താരം ബൂട്ട് അഴിച്ചു വെക്കുന്നത് എന്ന് ടർക്കിഷ് ഔട്ട്‌ലെറ്റ് ഫനാറ്റിക് വെളിപ്പെടുത്തി.

തന്റെ കരിയറിൽ 645 മത്സരങ്ങളില്‍ നിന്ന് 114 ഗോളുകളും 221 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഷാൽക്കെയിൽ തന്റെ കരിയർ ആരംഭിച്ച ഓസിൽ ജർമ്മനിക്കായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2014 ലെ ലോകകപ്പ് വിജയമായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ പീക്ക് നിമിഷം.വെർഡർ ബ്രെമെൻ, റയൽ മാഡ്രിഡ്, ആഴ്സണൽ എന്നിവിടങ്ങളില്‍ അദ്ദേഹം തന്‍റെ ദശാബ്ദത്തോളം നീളുന്ന കരിയര്‍ ചിലവഴിച്ചു.2020-ൽ ആഴ്സണൽ വിട്ടതിന് ശേഷം, ഓസിൽ രണ്ട് വർഷം മറ്റൊരു തുര്‍ക്കിഷ് ക്ലബ് ആയ ഫെനർബാഷിലും കളിച്ചിരുന്നു.