വിജയവഴിയിലേക്ക് മടങ്ങിയെത്താന്‍ ലിവര്‍പൂളും വൂള്‍വ്സും
എഫ്‌എ കപ്പിൽ മൂന്നാം റൗണ്ടില്‍ ലിവര്‍പൂളിനെതിരെ തോല്‍വി ഏറ്റുവാങ്ങിയ വൂല്‍വ്സിന് ഇതാ പ്രതികാരതിനുള്ള അവസരം.ഇന്ന് പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ സമയം എട്ടര മണിക്ക് വൂള്‍വ്സ് തങ്ങളുടെ കോട്ടയായ മോളിനെസ്കിലെക്ക് ലീഗില്‍ പത്താം സ്ഥാനത്തുള്ള ലിവര്‍പൂളിനെ സ്വാഗത് ചെയ്യുന്നു.ടോപ് ഫോറില്‍ എത്തുക എന്നത് നിലവില്‍ ബാലികേറാമലയാണ് എങ്കിലും വിജയവഴിയിലേക്ക് ലിവര്‍പൂളിന് എത്രയും പെട്ടെന്ന് തിരിച്ചെത്തേണ്ടത് ഉണ്ട്.

വൂള്‍വ്സ് ആണെങ്കില്‍ ലീഗില്‍ നിലവില്‍ പതിനേഴാം സ്ഥാനത് ആണ്.മുന്‍ സെവിയ്യ മാനേജര്‍ ആയ ജൂലന്‍ ലോപ്റ്റഗുയിയേ ഹെഡ് കോച്ച് ആയി നിയമിച്ച് കൊണ്ട് വൂള്‍വ്സ് തങ്ങളുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് കൂടുതല്‍ ആകര്‍ഷകം ആക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.വലിയ ബജറ്റ് മുടക്കി പല ഹൈ പ്രൊഫൈല്‍ താരങ്ങളെയും വൂള്‍വ്സ് വിന്‍റര്‍ വിന്‍ഡോയില്‍ സൈന്‍ ചെയ്തിരുന്നു.ഇനി ടീം മോശം പ്രകടനം നടത്തിയാല്‍ ലോപ്റ്റഗുയിക്ക് പറയാന്‍ ഒരു ന്യായീകരണവും ഇല്ല.അതിനാല്‍ ലിവര്‍പൂളിനെതിരെ ഒരു മികച്ച ടീമിനെ അണിനിരത്തി എന്ത് വില കൊടുത്തും വിജയം നേടാന്‍ അദ്ദേഹം ശ്രമിക്കും.