കരുത്തര്‍ ആയ ആഴ്സണലിനെ മറികടക്കാന്‍ എവര്‍ട്ടന്‍
മോശം പ്രകടനം മൂലം ഫ്രാങ്ക് ലംപാര്‍ഡിനെ പുറത്താക്കിയതിനു ശേഷം ഷോണ്‍ ഡൈക്ക് മാനേജര്‍ സ്ഥാനത് ഇരിക്കുന്ന ആദ്യ മത്സരത്തിനു എവര്‍ട്ടന്‍ തയ്യാറെടുക്കുന്നു.ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്സണല്‍ ആണ് എതിരാളികള്‍.20 മത്സരങ്ങളില്‍ നിന്നും പതിനഞ്ചു പോയിന്‍റുമായി പത്തൊന്‍പതാം സ്ഥാനത്താണ് എവര്‍ട്ടന്‍ ഇപ്പോള്‍.കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഒരു ജയം പോലുമില്ല.ശക്തരായ ആഴ്സണലിനെതിരെ ഇന്നത്തെ മത്സരത്തില്‍ സമനില നേടാന്‍ ആയാല്‍ പോലും ഈ എവര്‍ട്ടന്‍ ടീമിന് അത് വലിയൊരു നേട്ടമായി കാണാന്‍ കഴിയും.

ഇന്ന് ഇന്ത്യന്‍ സമയം ആറു മണിക്ക് എവര്‍ട്ടന്‍ ഹോമായ ഗുഡിസണ്‍ പാര്‍ക്കില്‍ ആണ് മത്സരം.ഒരു കളി കുറവ് കളിച്ച ആഴ്സണലിന് ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്താന്‍ കഴിഞ്ഞേക്കും.അതോടെ സിറ്റിയുടെ മേലുള്ള സമ്മര്‍ദം വര്‍ധിക്കും. സിറ്റിയുടെ പക്കല്‍ നിന്ന് എതിരില്ലാത്ത ഒരു ഗോള്‍ തോല്‍വി വഴങ്ങിയ ആഴ്സണല്‍ എഫ് എ കപ്പില്‍ നിന്ന് പുറത്തായത് മൈക്കല്‍ ആര്‍റെറ്റക്ക് ക്ഷീണം നല്‍കുന്നു.അത് മാറ്റാന്‍ പറ്റിയ അവസരം തന്നെ ആണ് ഈ മത്സരം.