ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തില്‍ എംബാപ്പേ കളിക്കാനിടയില്ല
ബുധനാഴ്ച മോണ്ട്പെല്ലിയറിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ താരമായ കിലിയന്‍ എംബാപ്പേക്ക് പരിക്കേറ്റത് മൂലം താരത്തിന്‍റെ സേവനം മ്യൂണിക്കിനെതിരായ മത്സരത്തില്‍ ഫ്രഞ്ച് ക്ലബിന് ലഭിക്കാന്‍ ഇടയില്ല.രണ്ട് തവണ പെനാൽറ്റി നഷ്‌ടപ്പെടുത്തിയ എംബാപ്പെയേ മോണ്ട്പെല്ലിയർ മിഡ്ഫീൽഡർ ലിയോ ലെറോ കടുത്ത രീതിയില്‍ ടാക്കിള്‍ ചെയ്തത് മൂലം 21-ാം മിനിറ്റിൽ താരം കളത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

എംബാപ്പെയുടെ പരിക്കിന്റെ ആഴം ഇതുവരെ വ്യക്തം അല്ല. ക്ലബിന്റെ പെരുമാറ്റത്തില്‍ നിന്നും സംഗതി കുറച്ച് ഗൗരവം ആണെന്ന് മാധ്യമങ്ങള്‍ പ്രവചിക്കുന്നു.എന്നാല്‍ പിഎസ്ജി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ ഗെയിമിന് ശേഷം ആശങ്ക വേണ്ടതില്ല എന്ന് പറഞ്ഞിരുന്നു.നാളെ രാവിലെ ഉടന്‍ തന്നെ എംബാപ്പെയേ സ്‌കാനിംഗിന് വിധേയനാക്കും. മ്യൂണിക്കുമായുള്ള മത്സരത്തിനു ഇനി രണ്ടാഴ്ച്ച മാത്രമേ ഉള്ളൂ.ഫ്രഞ്ച് കപ്പിൽ മാഴ്സെയ്‌ക്കെതിരെയും ലീഗ് 1 ലെ മൊണാക്കോയ്‌ക്കെതിരെയുള്ള മത്സരവും താരത്തിന് നഷ്ട്ടം ആയേക്കും.എംബാപ്പേയേ കൂടാതെ സെർജിയോ റാമോസ് ,നെയ്മര്‍ എന്നിവരും പരിക്കുമായി മല്ലിടുന്നതും പിഎസ്ജിയുടെ കാര്യങ്ങള്‍ കൂടുതല്‍ വഷലാക്കുന്നു.