ബെറ്റിസിനെ മറികടന്ന് ബാഴ്സ ; എട്ടായി ഉയര്‍ന്ന് ലീഡ്
ബുധനാഴ്‌ച റയൽ ബെറ്റിസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയം നേടിയ ബാഴ്‌സലോണ തങ്ങളുടെ ലാലിഗ ലീഡ് എട്ട് പോയിന്റായി ഉയർത്തി.ലീഡ് വര്‍ദ്ധിച്ചതോടെ ഇന്നത്തെ മത്സരത്തില്‍ വലന്‍സിയയേ നേരിടാന്‍ ഒരുങ്ങുന്ന റയലിന് വന്‍ സമ്മര്‍ദം ആണ് അതിജീവിക്കേണ്ടി വരുന്നത്.ടോപ് ഫോറില്‍ എത്താനുള്ള ലക്ഷ്യവുമായി ഇറങ്ങിയ ബെറ്റിസ് ആകട്ടെ ലീഗില്‍ ആറാം സ്ഥാനത്തും.
/cdn.vox-cdn.com/uploads/chorus_image/image/71931183/1246725126.0.jpg)
കളിയുടെ നിയന്ത്രണം തുടക്കം മുതല്‍ക്കേ ബാഴ്സക്ക് ആയിരുന്നു എങ്കിലും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടാന്‍ അവര്‍ നന്നേ പാടുപ്പെട്ടു.ബെറ്റിസ് കീപ്പര്‍ റൂയി സിൽവ മികച്ച പ്രകടനം ആണ് ബാഴ്സക്കെതിരെ പുറത്ത് എടുത്തത്.യുവ വിങ്ങര്‍ ബാല്‍ഡേ നല്‍കിയ ഗ്രൗണ്ട് ക്രോസില്‍ നിന്ന് ഗോള്‍ നേടിയ റഫീഞ്ഞയായിരുന്നു കാത്തിരുന്ന ബ്രേക്ക് ബാഴ്സക്ക് നല്‍കിയത്.മൂന്ന് ഗെയിം സസ്പെൻഷനുശേഷം മടങ്ങി വന്ന ലെവന്‍ഡോസ്ക്കി പതിനഞ്ചു മിനുട്ടിന് ശേഷം ഗോള്‍ കണ്ടെത്തിയതോടെ ബാഴ്സയുടെ ലീഡ് ഇരട്ടിച്ചു.85 ആം മിനുട്ടില്‍ ജൂള്‍സ് കൂണ്ടേ ഓണ്‍ ഗോള്‍ നേടിയത് ഒഴിച്ചാല്‍ ശേഷിച്ച പത്തു മിനുട്ടില്‍ ഭംഗിയായി പ്രതിരോധ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ ബാഴ്സ തുടര്‍ച്ചയായ നാലാം വിജയം നേടി വിലപ്പെട്ട മൂന്നു പോയിന്റോടെ കളം വിട്ടു.