Cricket Cricket-International Top News

കിവീസിനെ 6 വിക്കറ്റിന് കീഴടക്കിക്കൊണ്ട് പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ.!

January 29, 2023

author:

കിവീസിനെ 6 വിക്കറ്റിന് കീഴടക്കിക്കൊണ്ട് പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഉത്തർപ്രദേശിലെ എകാന സ്പോർട്സ് സിറ്റിയിൽ അരങ്ങേറിയ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാനിറങ്ങിയ കിവീസിന് 20 ഓവറിൽ നേടാനായത് 8 വിക്കറ്റ് നഷ്ടത്തിൽ വെറും 99 റൺസ് മാത്രം. ആർക്കും തന്നെ ഒരു ഭേദപ്പെട്ട പ്രകടനം ബാറ്റിങ്ങിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യക്കായി അർഷ് ദീപ് സിംഗ് 2 വിക്കറ്റുകൾ നേടിയപ്പോൾ ശിവം മാവി ഒഴികെയുള്ള ബാക്കി താരങ്ങൾ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

 

ശേഷം 100 റൺസ് എന്ന താരതമ്യേന ദുർബലമായ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് മങ്ങിയ തുടക്കമാണ് ലഭിച്ചത്. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റ്സ്മാൻമാർ റൺ കണ്ടെത്തുവാൻ കഴിയാതെ വലഞ്ഞു. 70ന് 4 എന്ന നിലയിലേക്ക് ഇന്ത്യ എത്തിയിരുന്നെങ്കിലും സൂര്യയും 26(31), പാണ്ഡ്യയും 15(20) ചേർന്ന് ഒരു ബോൾ ബാക്കി നിൽക്കെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കിവീസിനായി ബ്രേസ്വെല്ലും, ഇഷ് സോധിയും ഓരോ വിക്കറ്റുകൾ നേടിയപ്പോൾ ശേഷിച്ച 2ഉം റൺഔട്ടുകളായിരുന്നു. ഈയൊരു വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുവാനും (1-1) ടീം ഇന്ത്യയ്ക്ക് കഴിഞ്ഞു.

കൂടാതെ ഒരു സിക്സർ പോലും പിറക്കാത്ത ടി20 മത്സരം എന്ന പ്രത്യേകത കൂടി ഇന്നത്തെ ഈയൊരു മത്സരത്തിനുണ്ട്. ഇനി വരുന്ന ബുധനാഴ്ച അഹമ്മദാബാദിൽ വെച്ചാകും പരമ്പരയിലെ അവസാന മത്സരം നടക്കുക.

Leave a comment