എഫ്എ കപ്പ് റൗണ്ട് ഓഫ് 16 ലേക്ക് ടോട്ടന്‍ഹാം !!!!
രണ്ടാം ടയർ പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരെ 3-0ന് ജയിച്ച് കൊണ്ട് ടോട്ടൻഹാം ഹോട്സ്പര്‍ എഫ്എ കപ്പ് നാലാം റൗണ്ടിൽ നിന്നും റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയിരിക്കുന്നു. സീസണില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന സൺ ഹ്യൂങ്-മിൻ ഇരട്ട ഗോള്‍ നേടി കൊണ്ട് മികച്ജ പ്രകടനം പുറത്തെടുത്തു.

ആദ്യ പകുതിയില്‍ ടോട്ടന്‍ഹാമിനെ ഭംഗിയില്‍ കണ്ടെയിന് ചെയ്യാന്‍ പ്രേസട്ടന് കഴിഞ്ഞു. ടോട്ടന്‍ഹാം നേടിയ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു.സണ്‍ ഫോമിലേക്ക് ഉയര്‍ന്നത് ഒഴിച്ചാല്‍ ടോട്ടന്‍ഹാമിന് സന്തോഷം നല്കുന്ന മറ്റൊരു കാര്യം അരങ്ങേറ്റക്കാരൻ അർനൗട്ട് ദൻജുമ 87 ആം മിനുട്ടില്‍ നേടിയ ഗോളാണ്.ഈ ആഴ്ച സ്പാനിഷ് ക്ലബ് വിയാറയലില്‍ നിന്ന് ലോണിൽ സ്പർസിലേക്ക് എത്തിയ ഡച്ച് താരം 71 ആം മിനുട്ടില്‍ റയാൻ സെസെഗ്നോണിന് പകരം ആണ് പിച്ചിലേക്ക് എത്തിയത്.