ജനുവരിയില്‍ ജയമില്ലാതെ ബയേണ്‍ !!!!
ബുണ്ടസ്ലിഗ കൂടുതല്‍ രസകരമായ വഴിത്തിരിവിലേക്ക്.ഇന്നലെ ഫ്രാങ്ക്ഫർട്ടിനെതിരെ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ലീഗ് പട്ടികയില്‍ വെറും ഒരു പോയിന്റ് ലീഡിന്റെ അതികാരം മാത്രമാണ് ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് ഉള്ളത്.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ഈ സമനില അര്‍ഥം ആക്കുന്നത് ജനുവരിയില്‍ ബയേണ്‍ മ്യൂണിക്ക് ഒരു ജയം പോലും നേടിയിട്ടില്ല എന്നതാണ്.അടുത്ത മ്യൂണിക്കിന്‍റെ മത്സരം ഫെബ്രവരി രണ്ടിന് മെയിന്‍സിനെതിരെയാണ്.രണ്ടാം സ്ഥാനത് ഉള്ള യൂണിയന്‍ ബെര്‍ലിനുമായി വെറും ഒരു പോയിന്റ് ലീഡ് മാത്രമാണ് ബയേണിന് ഉള്ളത്.

പരിക്കില്‍ നിന്ന് മുക്തന്‍ ആയി ആദ്യ ടീമിലേക്ക് തിരിച്ചെത്തിയ തോമസ് മുള്ളര്‍ നല്‍കിയ അവസരം മുതല്‍ എടുത്ത് ബയേണിന് ലീഡ് നല്‍കാന്‍ ലിറോയ് സാനെക്ക് കഴിഞ്ഞു. മത്സരത്തില്‍ ഒരു തരത്തില്‍ ഉള്ള മേല്‍ക്കൈ നേടാന്‍ കഴിയാതെ പോയ ഫ്രാങ്ക്ഫര്‍ട്ട് 69 മിനുട്ടില്‍ റാൻഡൽ കോലോ മുവാനിയിലൂടെ സമനില ഗോള്‍ നേടി.ലീഡ് ഇരട്ടിപ്പിക്കാനുള്ള പല അവസരങ്ങളും ബയേണിന് ലഭിച്ചു എങ്കിലും മോശം ഫിനിഷിങ്ങ് അവര്‍ക്ക് വിനയായി.സമനില നേടിയ ഫ്രാങ്ക്ഫര്‍ട്ട് നിലവില്‍ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 32 പോയിന്‍റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.