ഒറ്റ ഗോള്‍ ലീഡില്‍ കടിച്ചു തൂങ്ങി ബാഴ്സലോണ
ജിറോണക്കെതിരെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി കൊണ്ട് ബാഴ്സലോണ ലാലിഗയിലെ ലീഡ് ആറാക്കി ഉയര്‍ത്തി.രണ്ടാം പകുതിയില്‍ പെഡ്രി നേടിയ ഗോളാണ് ബാഴ്സയുടെ വിജയം ഉറപ്പിച്ചത്.റഫറിയേ അതിക്ഷേപിച്ചതിന് മൂന്നു മത്സരം വിലക്ക് ലഭിച്ച ലെവന്‍ഡോസ്ക്കിയുടെ വിലക്ക് ഈ മത്സരത്തോടെ തീര്‍ന്നു എന്നത് ബാഴ്സ കാമ്പിന് ഏറെ സന്തോഷം പകരുന്നു.
:no_upscale()/cdn.vox-cdn.com/uploads/chorus_asset/file/24392558/1246617478.jpg)
പോളിഷ് സ്ട്രൈക്കറുടെ അഭാവം ബാഴ്സയുടെ ഗെയിം പ്ലേയില്‍ നല്ല രീതിയില്‍ നിഴലിച്ചിരുന്നു. കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളിലും ഒരു ഗോളിനു മാത്രമാണ് ബാഴ്സ വിജയം നേടിയത് എന്ന വസ്തുത തന്നെ അതിനു തെളിവ്.ഇതുകൂടാതെ 26 ആം മിനുട്ടില്‍ പരിക്ക് പറ്റി ഉസ്മാന്‍ ഡെംബെലെ കളം വിട്ടതോടെ ബാഴ്സയുടെ അട്ടാക്കിങ്ങ് നീക്കങ്ങള്‍ ദിശയില്ലാതെ തുടര്‍ന്നു.എന്നാല്‍ ഡെംബെലെക്ക് പകരം വന്ന പെഡ്രി ജോര്‍ഡി ആല്‍ബ നല്‍കിയ അവസരം മുതല്‍ എടുത്ത് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ ബാഴ്സയുടെ ഭാഗ്യം ഫലിക്കാന്‍ തുടങ്ങി.പിന്നീട് അങ്ങോട്ട് മുന്നേറ്റ നിരയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഫാട്ടി,റഫീഞ്ഞ എന്നിവര്‍ക്ക് കഴിഞ്ഞില്ല എങ്കിലും ജിറോണയുടെ എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാന്‍ കാറ്റലൂണിയന്‍ പ്രതിരോധത്തിന് ആയി.മികച്ച സേവുകളോടെ വീണ്ടും ടെര്‍ സ്റ്റഗന്‍ മറ്റൊരു ക്ലീന്‍ ചീട്ട് കൂടി നേടി കൊണ്ട് ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം നടത്തി.