അക്കാഡമി കളിക്കാരായ ഗാവിയെയും അറൂഹോയേയും രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കഴിയില്ല
സ്ക്വാഡ് വില ലാ ലിഗയുടെ പരിധിയേക്കാൾ 200 മില്യൺ യൂറോ കവിഞ്ഞു എന്നതിനാല്‍ താരങ്ങളായ റൊണാൾഡ് അറുഹോ,ഗാവി എന്നിവരെ പുതിയ ഡീലുകളിൽ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കഴിയുന്നില്ല.ബാഴ്‌സയുടെ നിലവിലെ വരുമാനം ഏകദേശം 400 മില്യൺ യൂറോ മൂല്യമുള്ള സ്ക്വാഡ് വരെ ആവാം.എന്നാല്‍ നിലവില്‍ ബാഴ്സയുടെ സ്ക്വാഡിന്റെ മൂല്യം ഏകദേശം 600 മില്യൺ യൂറോയാണ്.പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് 200 മില്യൺ യൂറോ ബാഴ്സക്ക് സ്പോൺസർഷിപ്പ് ഡീലുകളും ഇൻകമിംഗ് ട്രാൻസ്ഫർ ഫീസും വഴി നേടേണ്ടത് ഉണ്ട്.

ജെറാര്‍ഡ് പിക്വെ,മെംഫിസ് ഡീപെയ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടും ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അറുതി വരുന്നില്ല.കൂടാതെ മികച്ച ഫോമില്‍ കളിക്കുന്ന ഉസ്മാന്‍ ഡെംബെലെക്ക് പുതിയ ഓഫര്‍ നല്‍കാനും ബോര്‍ഡ് തീരുമാനിക്കുന്നുണ്ട്.ഉടന്‍ തന്നെ ഒരു പോംവഴി കണ്ടെത്തിയില്ല എങ്കില്‍ താരങ്ങളെ നിലനിര്‍ത്തുക എന്നത് ബാഴ്സ മാനേജ്മെന്റിന് അസാധ്യം ആയിരിക്കും.