ഈ വര്‍ഷത്തെ ആദ്യ വിജയം ഇനിയും നേടാന്‍ ആകാതെ ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ്‌ലിഗയില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് ബയേണ്‍ മ്യൂണിക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ നേരിടാന്‍ ഒരുങ്ങുന്നു.ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് ഈ വര്‍ഷത്തില്‍ ഒരു ജയം പോലും നേടാന്‍ ആയിട്ടില്ല എന്നത് വളരെ വിചിത്രമായ വസ്തുതയാണ്.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സമനില കുരുക്കില്‍ തുടര്‍ച്ചയായി കുടുങ്ങി കിടക്കുന്ന മ്യൂണിക്കിനു എത്രയും പെട്ടെന്ന് വിജയ വഴിയിലേക്ക് മടങ്ങേണ്ടത് ഉണ്ട്.

വെറും ഒരു പോയിന്റ് മാത്രം ലീഡ് ഉള്ള ബയേണിനു ഇന്നത്തെ മത്സരത്തില്‍ മൂന്നു പോയിന്റ് നേടിയില്ല എങ്കില്‍ അവരുടെ നിലവിലെ ഒന്നാം സ്ഥാനത്തിനു വരെ ഭീഷണി ഉയര്‍ന്നേക്കും.ലോകക്കപ്പിന് മുന്നേ മികച്ച ഫോമില്‍ ആയിരുന്ന ബയേണ്‍ ടീമിന് ഇതെന്ത് സംഭവിച്ചു എന്നാലോചിച്ച് തല പുകക്കുകയാണ് ജൂലിയന്‍ നാഗല്‍സ്മാന്‍.വെറ്ററന്‍ താരമായ തോമസ് മുള്ളര്‍ ഇന്നത്തെ മത്സരത്തില്‍ ആദ്യ ടീമിലേക്ക് മടങ്ങി എത്തും എന്നത് ടീമിനെ ശക്തിപ്പെടുത്തും.ആദ്യ ടീമിനൊപ്പം കിംഗ്‌സ്ലി കോമാനും ഇന്നത്തെ മത്സരത്തില്‍ ചേരും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.