ലാലിഗ ലീഡ് വര്‍ധിപ്പിക്കാന്‍ ബാഴ്സലോണ
തുടര്‍ച്ചയായ എട്ടാം വിജയം എന്ന ലക്‌ഷ്യം നിറവേറ്റുന്നതിന് വേണ്ടി മറ്റൊരു കറ്റാലൻ ക്ലബായ ജിറോണയെ നേരിടാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.ഇന്ന് ഇന്ത്യന്‍ സമയം എട്ടേമുക്കാല്‍ മണിക്ക് ജിറോണയുടെ ഹോം ഗ്രൗണ്ട് ആയ മോണ്ടിലിവിയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്. സാവിയുടെ ടീം നിലവിൽ ലാ ലിഗ പട്ടികയിൽ ഒന്നാമതാണ്, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് മേല്‍ മൂന്ന് പോയിന്റ് ആധിപത്യം ബാഴ്സക്ക് ഉണ്ട്.അതേസമയം കാമ്പെയ്‌നിലെ തങ്ങളുടെ ആദ്യ 18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ജിറോണ 11-ാം സ്ഥാനത്താണ്.

താരതമ്യേനെ ദുര്‍ബലര്‍ ആയ ജിറോണയേ മറികടന്നു ലീഡ് ആറാക്കി ഉയര്‍ത്തുക എന്നത് റയലിന് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും എന്ന് സാവിക്ക് നന്നേ അറിയാം.അതിനാല്‍ ഇന്നത്തെ മത്സരത്തെ വിലകുറച്ച് കാണാന്‍ അദ്ദേഹം തയ്യാര്‍ ആകില്ല.മിഡ്സീസണ്‍ ബ്രേക്കിന് ശേഷം സൂപ്പര്‍ കോപ കിരീടം നേടുകയും കോപ ഡേല്‍ റിയ സെമി യോഗ്യതയും നേടിയ ബാഴ്സ നിലവില്‍ മികച്ച ഫോമില്‍ ആണ്.മിഡ്ഫീല്‍ഡ്,ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റെഗന്‍,പ്രതിരോധം എന്നീ മേഘലകള്‍ ഏതു സമ്മര്‍ദ നിമിഷങ്ങളിലും ചാഞ്ചാടാതെ പ്രവര്‍ത്തിക്കുന്നത് ടീം എന്ന നിലയില്‍ ബാഴ്സയെ കൂടുതല്‍ അപകടകാരികള്‍ ആക്കുന്നു.