EPL 2022 European Football Foot Ball Top News

എഫ് എ കപ്പ്‌ നാലാം റൗണ്ട് ; ടോട്ടന്‍ഹാം vs പ്രെസ്റ്റൺ നോർത്ത് ഏന്‍ഡ്

January 28, 2023

എഫ് എ കപ്പ്‌ നാലാം റൗണ്ട് ; ടോട്ടന്‍ഹാം vs പ്രെസ്റ്റൺ നോർത്ത് ഏന്‍ഡ്

എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ഇന്ന്  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പ്രെസ്റ്റൺ നോർത്ത് എൻഡിനെ നേരിടും. ആതിഥേയർ ഹഡേഴ്‌സ്‌ഫീൽഡിനെ 3-1ന് മറികടന്ന്  നാലാം റൗണ്ടിൽ പ്രവേശിച്ചപ്പോള്‍ സ്പർസ് 1-0ന് പോർട്ട്‌സ്മൗത്തിനെ പരാജയപ്പെടുത്തിയിരുന്നു.

Antonio Conte in charge of Tottenham Hotspur in January 2023

താരങ്ങളുടെ ഫോമിലെ അസ്ഥിരത ടോട്ടന്‍ഹാം കോച്ച് കോണ്ടേയുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.നിലവില്‍ സ്ട്രൈക്കര്‍ ഹാരി കെയിന്‍ മാത്രമാണ് ടോട്ടന്‍ഹാം നിരയിലെ സ്ഥിരതയുള്ള താരം.കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം നേടിയ ഏക ഗോളില്‍ ആണ് അവര്‍ വിജയം കൈവരിച്ചത്.എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ നേരിയ പനി മൂലം കെയിന്‍ കളിക്കില്ല എന്നത് ടോട്ടന്‍ഹാമിന് ഒരു തിരിച്ചടി ആയിരിക്കും.വിന്‍റെര്‍ ലോണ്‍ സൈനിങ്ങ് ആയ അർനൗട്ട് ദൻജുമയേ ഇന്നത്തെ മത്സരത്തിലെ സ്ക്വാഡ് ലിസ്റ്റില്‍ കോണ്ടേ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമയം പതിനൊന്നര മണിക്ക് പ്രെസ്റ്റൺ നോർത്ത് എൻഡിന്റെ ഹോം ഗ്രൗണ്ട് ആയ ഡീപ്ഡെയിലില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment