European Football Foot Ball Top News

ഒരു മത്സരത്തില്‍ നിന്ന് എംബാപ്പേ നേടിയത് അഞ്ച് ഗോളുകള്‍ !!!!

January 24, 2023

ഒരു മത്സരത്തില്‍ നിന്ന് എംബാപ്പേ നേടിയത് അഞ്ച് ഗോളുകള്‍ !!!!

ഫ്രഞ്ച് കപ്പ്‌ റൗണ്ട് ഓഫ് 32 ല്‍ പേസ് ഡി കാസലിനെ പാരീസ് സെന്റ് ജെർമെയ്ൻ എതിരില്ലാത്ത ഏഴു ഗോളിന് പരാജയപ്പെടുത്തി.12 മിനിറ്റിനുളില്‍ ഹാട്രിക്ക് നേടിയ എംബാപ്പേ മത്സരത്തില്‍ ആകപ്പാടെ അഞ്ചു ഗോളുകള്‍ നേടിയിരിക്കുന്നു.അടുത്ത റൗണ്ടില്‍ പിഎസ്ജി തങ്ങളുടെ ചിരവൈരികള്‍ ആയ മാര്‍സിലിയെ നേരിടാന്‍ ഒരുങ്ങുന്നു.മെസ്സിക്ക് വിശ്രമം നല്‍കിയ കോച്ച് ഗാള്‍ട്ടിയര്‍ മുന്നേറ്റ നിരയില്‍ എംബാപ്പെയേ കൂടാതെ നെയ്മര്‍,ഹ്യൂഗോ എകിറ്റികെ എന്നിവരെ കളിപ്പിച്ചു.

 

Pays de Cassel vs PSG HIGHLIGHTS: Kylian Mbappe HITS FIVE, PSG DEMOLISH Pays  de Cassel to advance to Coup de France Semifinal: Watch Highlights

 

ഡിസംബർ 18ന് അർജന്റീനയോട് ഫ്രാൻസിന്റെ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷമുള്ള എംബാപ്പെയുടെ ആദ്യ ഹാട്രിക്ക് ആണിത്.ഒരു മത്സര മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ പിഎസ്ജി താരവും എംബാപ്പേ തന്നെ.എംബാപ്പേയേ കൂടാതെ പിഎസ്ജിക്ക് വേണ്ടി നെയ്മര്‍,കാര്‍ലോസ് സോളര്‍ എന്നിവര്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം കണ്ടെത്തി.ഗോള്‍ നേടിയത് കൂടാതെ രണ്ട് ഗോളിന് വഴിയൊരുക്കാനും  നെയ്മര്‍ക്ക് കഴിഞ്ഞു.

Leave a comment