വാര് എടുക്കുന്ന തീരുമാനങ്ങള്‍ ഇനി മുതല്‍ റഫറി കാണികള്‍ക്ക് വിവരിച്ച് കൊടുക്കും
അടുത്ത മാസത്തെ ക്ലബ് ലോകകപ്പില്‍ പുതിയ പരിഷ്ക്കരണങ്ങള്‍ നടത്താന്‍ ഒരുങ്ങി ഫിഫ. വാര് എന്ത് തീരുമാനം എടുക്കുന്നുവോ അത് എന്ത് കൊണ്ടെന്ന് റഫറിമാർ കാണികള്‍ക്ക് വ്യക്തമാക്കി പറഞ്ഞ് കൊടുക്കാനുള്ള ഒരു സിസ്റ്റം പരീക്ഷിച്ച് നോക്കാന്‍ ഒരുങ്ങുകയാണ് ഫിഫ.ഇത് വഴി കളി നിയമങ്ങളെ കുറിച്ച് ടീമിന്റെ ആരാധകരേ കൂടുതല്‍ ബോധവാന്മാര് ആക്കാന്‍ കഴിയും എന്നും ഫിഫ കരുതുന്നു.

പ്രാരംഭ പരീക്ഷണം വിജയകരമാണെങ്കിൽ, ഈ വർഷാവസാനം വനിതാ ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ മറ്റ് മത്സരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.ഓൺ-ഫീൽഡ് റഫറിമാരും വാറും തമ്മിലുള്ള സംഭാഷണങ്ങൾ സ്വകാര്യമായി തുടരുമെന്നും എന്നാൽ ആ തീരുമാനത്തിലേക്ക് എങ്ങനെ വാര് എത്തി എന്നത് റഫറി പരസ്യമായി അറിയിക്കും.ക്ലബ് വേൾഡ് കപ്പില്‍ ഏതു ഭാഷയിലൂടെ ആശയ വിനിമയം നടത്തണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.ഇത് കൂടാതെ മറ്റ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഉള്ള പദ്ധതിയും ഫിഫക്ക് ഉണ്ട് എന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്.