പിഎസ്ജി – റിയാദ് ഓൾ-സ്റ്റാർ ഇലവൻ മത്സരം ഇന്ന്
റിയാദ് സീസൺ കപ്പിൽ റിയാദ് ഓൾ-സ്റ്റാർ ഇലവനെ നേരിടാൻ പാരിസ് സെന്റ് ജെർമെയ്ൻ കിംഗ് ഫഹദ് സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്തേക്കും.ഇന്നലെ ദോഹയില്‍ വെച്ച് പിഎസ്ജി ടീം തങ്ങളുടെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.ഫ്രഞ്ച് ചാമ്പ്യന്മാരെ നേരിടാൻ അൽ-നാസർ, അൽ-ഹിലാൽ എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങള്‍ ആണ് അണിനിരക്കാന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് മത്സരം.

ആദ്യമായി സൗദി അറേബ്യൻ ജേഴ്സി അണിഞ്ഞ് കൊണ്ട് റൊണാള്‍ഡോ പിച്ചില്‍ കളിക്കും എന്നതിനാല്‍ ആരാധകരുടെ ആവേശം മാനം മുട്ടി നില്‍ക്കുകയാണ്.കൂടാതെ മെസ്സി,നെയ്മര്‍, എംബാപ്പേ,റാമോസ്,ഹക്കീമി എന്നിവരുടെ കളി കാണാന്‍ കഴിയും എന്നതിനാല്‍ ടിക്കറ്റ് എല്ലാം വളരെ നേരത്തെ തന്നെ വിറ്റ് പോയിരുന്നു.സൗദി ടീമിന് വേണ്ടി ഡോമെസ്ടിക്ക് സൂപ്പര്‍ താരങ്ങളായ മൂസ മരേഗ, ആൻഡേഴ്സൺ ടാലിസ്ക, ആന്ദ്രെ കാരില്ലോ എന്നിവരും ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും.