എസി മിലാനെ മുച്ചൂടും തകര്‍ത്ത് ഇറ്റാലിയൻ സൂപ്പർ കപ്പ് സ്വന്തമാക്കി ഇന്റര്‍
എസി മിലാനെ 3-0ന് തോൽപ്പിച്ച് ഇന്റർനാഷണൽ ഇറ്റാലിയൻ സൂപ്പർ കപ്പ് സ്വന്തമാക്കി ഇന്റര്‍ മിലാന്.ആദ്യ പകുതിയിൽ ഫെഡറിക്കോ ഡിമാർക്കോ, എഡിൻ ഡിസെക്കോ എന്നിവരുടെ ഗോളുകളും രണ്ടാം പകുതിയില്‍ അര്‍ജന്റ്റയിന്‍ താരമായ ലൗടാരോ മാർട്ടിനെസിന്റെ മൂന്നാമതൊരു ഗോളും നേടി കൊണ്ട് സര്‍വ മേഘലയിലും ആധിപത്യം നേടിയതിന് ശേഷമാണ് ഇന്റര്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ പതിനാറാം മിനുട്ടില്‍ സ്കോര്‍ സമനിലയാക്കാന്‍ റാഫേൽ ലിയോക്ക് മികച്ച അവസരം ഉണ്ടായിരുന്നു എങ്കിലും കീപ്പർ ആന്ദ്രെ ഒനാന ഒരു മികച്ച സേവിലൂടെ ഇന്റർ വല കാത്തു.രണ്ടാം ഗോളിന് ശേഷം എസി മിലാന് പന്ത് കൈവശം വെച്ച് അക്രമിക്കാന്‍ ശ്രമിച്ചു എങ്കിലും പ്രതിരോധത്തില്‍ അച്ചടക്കം പാലിച്ച ഇന്റര്‍ എസി മിലാന് സ്കോര്‍ ചെയ്യാന്‍ ഒരു പഴുത് പോലും നല്‍കിയില്ല.1977-ൽ കോപ്പ ഇറ്റാലിയയും 2011-ൽ ഇറ്റാലിയൻ സൂപ്പർ കപ്പും തോറ്റ ഇന്റർ മിലാന് ആദ്യമായാണ് എസി മിലാനെ ഇറ്റാലിയൻ കപ്പ് ഫൈനലിൽ പരാജയപ്പെടുത്തുന്നത്.