ഇന്ത്യാ-ന്യൂസീലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കം.!
ഇന്ത്യയുടെ ന്യൂസീലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകും. ഉച്ചക്ക് 1.30ന് ആകും ഈയൊരു മത്സരം ആരംഭിക്കുക. രോഹിത് ശർമ തന്നെയാകും ഈയൊരു പരമ്പരയിലും ടീമിനെ നയിക്കുക. വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, സുര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാവരും തന്നെ സ്ക്വാഡിൽ ഇടംകണ്ടെത്തിയിട്ടുണ്ട്. അതേസമയം കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ തുടങ്ങിയ താരങ്ങൾ ഈയൊരു പരമ്പരയിൽ ഉണ്ടാകില്ല.
വ്യക്തിഗത കാരണങ്ങളാൽ ആണ് രാഹുലും, അക്സറും ഈയൊരു പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നത്. പരിക്കേറ്റ് ദീർഘനാളായി പുറത്തിരിക്കുന്ന ജസ്പ്രീത് ബുംയുടെ മടങ്ങിവരവ് ഇത്തവണയും ഇല്ല എന്നതാണ് ആരാധകരെ സങ്കടത്തിൽ ആഴ്ത്തുന്നത്. ഷാമി, സിറാജ്, ചഹൽ, കുൽദീപ്, ഉമ്രാൻ തുടങ്ങിയവരാകും ബൗളിംഗിൽ ഇന്ത്യയ്ക്ക് കരുത്താവുക. മറുവശത്ത്, പ്രധാനതാരമായ വില്യംസൺ ഇല്ലാതെയാണ് കിവീസ് പര്യടനത്തിനായി ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഒപ്പം പേസർമാരായ ടിം സൊത്തീ, ട്രെൻ്റ് ബോൾട്ട് തുടങ്ങിയവരുടെ അഭാവവും അവരെ അലട്ടിയേക്കും. ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്.
എന്തായാലും നമുക്ക് ഇരുടീമുകളുടെയും സാധ്യത ഇലവനുകൾ ഒന്ന് പരിശോധിക്കാം;
INDIA XI: Rohit Sharma(C), Shubman Gill, Virat Kohli, Ishaan Kishan(wk), Suryakumar Yadav, Hardik Pandya, Washington Sundar, Umran Malik/Shardhul Thakur, Yuzvendra Chahal/Kuldeep Yadav, Mohd. Shami, Mohd. Siraj.
Newzealand XI: Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(C, wk), Glenn Phillips, Michael Bracewell, Mitchell Santner, Ish Sodhi, Blair Tickner/Dough Bracewell, Lockie Ferguson.
ഇതാകും നാളത്തെ മത്സരത്തിൽ ഇരുനിരയിലും ഇറങ്ങുവാൻ സാധ്യതയുള്ള ഇലവൻ.
ശ്രീലങ്കയ്ക്കെതിരെ ഏകപക്ഷീയമായി പരമ്പര നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുള്ളത്. അതേസമയം പാകിസ്താനെതിരെ അവരുടെ നാട്ടിൽ പരമ്പര സ്വന്തമാക്കിക്കൊണ്ടാണ് ന്യൂസീലാൻഡ് ഈയൊരു പരമ്പരക്കായി എത്തിയിരിക്കുന്നത്. എന്തായാലും, പരമ്പര വിജയങ്ങൾ നേടി വരുന്ന ഇന്ത്യയും, ന്യൂസീലാൻഡും നാളെ പരസ്പരം മുഖാമുഖം വരുമ്പോൾ മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.