ബാഴ്സലോണക്ക് 8.5 മില്യൺ യൂറോ പിഴ വിധിച്ച് സ്പാനിഷ് കോടതി
മുൻ മിഡ്ഫീൽഡർ മാത്യൂസ് ഫെർണാണ്ടസിന്റെ കരാർ അന്യായമായി അവസാനിപ്പിച്ചതിന് 8.5 മില്യൺ യൂറോ പിഴ നല്കാന് ബാഴ്സലോണയോട് സ്പാനിഷ് കോടതി ആവശ്യപ്പെട്ടു.2020 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മുൻ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂവിന് കീഴിൽ 7 മില്യൺ യൂറോ നിരക്കിൽ ആണ് ബാഴ്സ ബ്രസീലിയൻ മിഡ്ഫീൽഡർ ഫെർണാണ്ടസിനെ സൈന്‍ ചെയ്തത്.

ക്ലബ് സാമ്പത്തികമായി തകര്‍ന്നടിഞ്ഞപ്പോള്‍ പല താരങ്ങളെയും പറഞ്ഞുവിടാന്‍ ക്ലബ് നിര്ബന്ധിതര് ആയി.29 ജൂൺ 2021 ല്‍ മാത്യൂസ് ഫെർണാണ്ടസിന്റെ കരാര്‍ അപ്പോഴത്തെ ബാഴ്സലോണ പ്രസിഡന്റ് ആയ ജോവാൻ ലാപോർട്ട എഴുതി തള്ളിയിരുന്നു.ഡൈനാമോ കീവിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണക്ക് വേണ്ടി ഫെർണാണ്ടസ് 17 മിനിറ്റ് മാത്രമാണ് ഫുട്ബോൾ കളിച്ചത്.താരത്തിനെ ക്ലബ് പറഞ്ഞയച്ചത് വെറും ഇമെയിലിലൂടെ ആണ് എന്നും വിളിക്കാന്‍ പോലും അവര്‍ കാണിച്ച വിമുഖത തന്നെ ഏറെ വിഷമിപ്പിച്ചു എന്നും മാത്യൂസ് ഫെർണാണ്ടസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി