മാനേജര്‍ റോളില്‍ നിന്ന് ലൂസിയൻ ഫാവ്രെയെ പുറത്താക്കി നീസ്
കൂപ്പെ ഡി ഫ്രാൻസിൽ മൂന്നാം നിര ടീമായ ലെ പ്യൂയോട് 1-0 ന് തോറ്റതിനെ തുടർന്ന് ലിഗ് വൺ ടീം നീസ് പരിശീലകൻ ലൂസിയൻ ഫാവ്രെയെ പുറത്താക്കിയതായി അറിയിച്ചു.17 കളികളിൽ നിന്ന് 21 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ 11-ാം സ്ഥാനത്താണ് നീസ് നിലവില്‍. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ച ഫ്രഞ്ച് ക്ലബ് കൂപ്പെ ഡി ഫ്രാൻസിന്റെ ഫൈനലില്‍ വരെ എത്തുകയും ചെയ്തിരുന്നു.

മുൻ പിഎസ്ജി, മിഡിൽസ്ബറോ മിഡ്ഫീൽഡർ ദിദിയർ ഡിഗാർഡ് ആയിരിക്കും ഇനി മുതല്‍ നീസിന്റെ മാനേജര്‍ റോള്‍ നിര്‍വഹിക്കാന്‍ പോകുന്നത്.മുൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പാരീസ് സെന്റ് ജെർമെയ്നിലേക്ക് പോയതിന് ശേഷം, കഴിഞ്ഞ വർഷം ജൂണിൽ ആണ് ഫാവ്രെ നീസിന്റെ മാനേജര്‍ ആയി സ്ഥാനം ഏറ്റത്.